1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2012

ടൈംടേബിള്‍ വച്ച് കുട്ടിക്ക് പാല് കൊടുക്കുന്നവര്‍ കുറവല്ല. എന്നിരുന്നാലും മിക്കപ്പോഴും കുട്ടി കരയുമ്പോള്‍ പാല് കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. ഇത് കുട്ടിയുടെ ബുദ്ധിശക്തിയുമായി ബന്ധം ഉണ്ടെന്നു പുതിയ പഠനം. ആവശ്യമനുസരിച്ച് കുട്ടികള്‍ക്ക് പാല് കൊടുത്താല്‍ അവര്‍ സ്കൂളുകളില്‍ മികച്ച പ്രകടനം നടത്തുമെന്ന് ഗവേഷകര്‍. ഇതിനായി പ്രത്യേകിച്ച് മറ്റു നടപടികള്‍ ഒന്നും തന്നെ എടുക്കേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ കുറവ് പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും എന്നതില്‍ ഒരു സംശയവും വേണ്ട. പക്ഷെ മിക്കപ്പോഴും ഇത് ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയുകില്ല. എന്നാല്‍ ഇങ്ങനെ സംഭവിക്കുമ്പോഴാണ് മിക്കപ്പോഴും കുട്ടി കരയുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും. രക്തത്തിലെ പഞ്ചസാരയുടെ കുറവ് കുട്ടിയുടെ ബുദ്ധിവികാസത്തെ പ്രതികൂലമായി ബാധിക്കും.

ആവശ്യമനുസരിച്ച് പാല് കൊടുക്കുന്ന കുട്ടികള്‍ സമയാസമയം പാല് കൊടുക്കുന്ന കുട്ടികളേക്കാള്‍ മികച്ച ബുദ്ധിശക്തിയാണ് മുതിര്‍ന്ന വയസില്‍ കാഴ്ച വയ്ക്കുന്നത്. കുട്ടികളുടെ അഞ്ചു വയസ്‌ ഏഴു വയസ്‌,പതിനൊന്നു വയസ്‌,പതിനാലു വയസ് എന്നീ കാലഘട്ടങ്ങലാണ് ഗവേഷണത്തിന് അടിസ്ഥാനമാക്കിയത്. മറ്റു കുട്ടികളേക്കാള്‍ 4-5% വരെ അധികമാണ് ആവശ്യാനുസരണം പാല് കുടിക്കുന്ന കുട്ടികളുടെ ബുദ്ധിശക്തി. 1990കളില്‍ ജനിച്ച 10419കുട്ടികളിലാണ് ഇതിനോട് അനുബന്ധിച്ച ഗവേഷണങ്ങള്‍ നടത്തിയത്.

ഓക്സ്ഫോര്‍ഡ്,എസെക്സ്‌ എന്നീ യൂണിവേര്‍സിറ്റികള്‍ കൂടിച്ചേര്‍ന്നു നടത്തിയ ഈ ഗവേഷണഫലം പല ആയമാര്‍ക്കും ഇതോടെ തലവേദനയാകും. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയാതെ കാത്തു സൂക്ഷിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമം കാത്തു സൂക്ഷിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇനി ആരും മടിക്കണ്ട കുട്ടി കരയുമ്പോള്‍ തന്നെ കുട്ടിക്ക് ഇനി പാല് കൊടുക്കാം. കുട്ടിയുടെ ബുദ്ധിശക്തി വളരട്ടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.