സ്വന്തം കഷ്ട്ടപ്പാട് ഒഴിവാക്കാന്‍ വേണ്ടിയാണ് രോഗിയായ മാതാപിതാക്കളെ മിക്ക ബ്രിട്ടീഷുകാരും കെയര്‍ ഹോമില്‍ ആക്കുന്നത്.അവിടുത്തെ ജീവിതം അത്ര സുഖകരമല്ല എന്നറിയാമായിരുന്നിട്ടും പലര്‍ക്കും മാതാപിതാക്കളെ കൂടെ നിര്‍ത്താന്‍ വലിയ താല്‍പ്പര്യമോന്നുമില്ല.മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്കാണ് ബ്രിട്ടീഷ് മക്കളുടെ ഈ മനോഭാവം മൂലം ജോലി കിട്ടിയിയിരിക്കുന്നത്.എന്നാല്‍ മിക്ക കെയര്‍ ഹോമുകളിലെയും ജീവിതം പലര്‍ക്കും നരകതുല്യമാണ്.താമസക്കാരന്റെ പരിചരണത്തിന് ഉപരിയായി പേപ്പര്‍ വര്‍ക്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതും കെയര്‍ ക്വാളിറ്റിയെ ബാധിക്കുന്നുണ്ട്.അതേസമയം ഒരു ചെറിയ ശതമാനം കെയറര്‍മാരുടെ മോശം പെരുമാറ്റം ഈ തൊഴിലിന്റെ മാന്യതയ്ക്ക് ചിലപ്പോഴെങ്കിലും കളങ്കം വരുത്തി വയ്ക്കാറുണ്ട്.
ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് നോര്‍ത്ത് ലണ്ടനിലെ ഒരു കെയര്‍ ഹോമില്‍ നിന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഇവിടുത്തെ ഒരു താമസക്കാരിയെ കെയറര്‍മാര്‍ പീഡിപ്പിക്കുന്ന രംഗങ്ങള്‍ ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്നു.ഏറ്റവും നല്ല അമ്മയെയാണ് തനിക്ക് കിട്ടിയിരിക്കുന്നതെന്ന് കരുതുന്ന ജെയിന്‍ അമ്മ മറിയക്കു അല്‍ഷിമേഴ്സ് വന്നപ്പോള്‍ വളരെ വിഷമത്തോടെയാണ് അവരെ കെയര്‍ ഹോമിലാക്കിയത്.എന്നാല്‍ നോര്‍ത്ത് ലണ്ടനിലെ ആഷ് കോര്‍ട്ട് എന്ന വൃദ്ധ സദനത്തിലെത്തി ആറു ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അമ്മയുടെ കൈകളില്‍ ചതവുകള്‍ കാണപ്പെട്ടു. ആസ്പിരിന്‍ കഴിക്കുന്നത് കാരണമാണെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.എന്നാല്‍ ഇതില്‍ സംശയം തോന്നിയതിനാല്‍ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വേണ്ടിയാണ് ജെയിന്‍ അമ്മയുടെ മുറിയില്‍ ക്യാമറ വച്ചത്.
സ്വന്തം അമ്മയെ ഒരുപാട് സ്നേഹിക്കുന്ന ജെയിന്‍ ക്ളോക്കിന്റെ രൂപത്തിലുള്ള ക്യാമറ വച്ച് തന്റെ അമ്മ താമസിക്കുന്ന സദനത്തിലെ രണ്ടു രാത്രി രഹസ്യമായി ഷൂട്ട് ചെയ്തു.വൈകിട്ട് 5.30നു രണ്ടു പേര്‍ വന്നു അമ്മയെ വലിച്ചിഴച്ചു ബെഡില്‍ കൊണ്ട് പോയി കിടത്തി. അവര്‍ മരിയയെ ഉന്തുകയും തള്ളുകയും അടിക്കുകയും ചെയ്തു. അമ്മയോട് വെറും മാംസകഷണം പോലെയാണ് പെരുമാറിയത്. പിന്നെ മുഖത്തേക്ക് ഒരു ബാഗ് വലിച്ചെറിഞ്ഞു പോയി. പിന്നെ അവരെ കുളിപ്പിക്കാന്‍ വന്ന രണ്ടു പേരും അവരോട് ദയയില്ലാതെയാണ് പെരുമാറിയത്. 13 മണിക്കൂറിനു ശേഷം അവരെ കുളിപ്പിക്കാന്‍ വന്നവരും ഒന്ന് മിണ്ടുക പോലും ചെയ്തില്ല. ഭക്ഷണം കൊടുക്കുന്നവരും ശ്വാസം മുട്ടിക്കുന്നത് പോലെയാണ് ഭക്ഷണം കൊടുത്തത്.
ഏറ്റവും ക്രൂരമായി പെരുമാറിയത് ജൊനാതന്‍ അക്യുനോ എന്ന ഫിലിപ്പിനോ കെയറര്‍ ആയിരുന്നു. ജെയിന്‍ പിന്നീട് പരാതി കൊടുത്തതിനു ശേഷം അക്യുനോയെ ജോലിയില്‍ നിന്നു പിരിച്ചു വിടുകയും 18 മാസം ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് ഹോമിനെപ്പറ്റി നടത്തിയ അന്വേഷണത്തില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് സി.ക്യു.സി പറയുന്നത്. എന്തായാലും ഇനിയും ഒരു റിസ്ക് എടുക്കാന കഴിയാത്തതിനാല്‍ അമ്മയെ മറ്റൊരു ഹോമിലേക്ക് ജെയിന്‍ മാറ്റിയിരിക്കുകയാണ്.എന്തായാലും ഫിലിപ്പിനോ കെയററുടെ ഈ പ്രവൃത്തി മൂലം മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഇനി ജോലി സ്ഥലത്ത് ഇരിക്കപ്പൊറുതി ഉണ്ടാവില്ല എന്നുറപ്പാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല