1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2011

വേണ്ടത്ര മഴയില്ലാത്തത് മൂലം വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന ചൈനക്കാര്‍ ആകാശത്ത് കറങ്ങി നടക്കുന്ന മേഘങ്ങളെ പിടിച്ചു മഴ പെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍! ചൈനയുടെ തെക്കന്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന വരള്‍ച്ച ഏതാണ്ട് 35 മില്യന്‍ ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത് തന്മൂലം കഴിഞ്ഞ ൬൦ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് അവരിപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ചൈനീസ് സര്‍ക്കാര്‍ രാസവസ്തുക്കള്‍ അടങ്ങിയ റോക്കറ്റുകള്‍
മേഘങ്ങളിലേക്ക് തൊടുത്തു വിട്ട് കൃത്രിമ മഴ പെയ്യിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഹുനാന്‍ പ്രവിശ്യയിലെ ഗിയാങ്ങ്സു ഇത്തരത്തില്‍ വരള്‍ച്ച കഠിനമായ ഒരു പ്രദേശമാണ്, ഈ കൃത്രിമ മഴ ഉണ്ടാക്കുന്നതിനെ ‘മഴ വിത്ത് പാകല്‍’ എന്നാണു വിളിക്കുന്നത്‌. എന്നാല്‍ ലോകത്ത് ഇത് ആദ്യമായിട്ടൊന്നുമല്ല ഇങ്ങനെ കൃത്രിമ മഴ ഉണ്ടാക്കുന്നത്‌, മുന്‍പ് ചൈന തന്നെ ഇങ്ങനെ വരള്‍ച്ചയെ നേരിട്ടിട്ടുണ്ട്. 2008 ല്‍ ഒളിപ്ക്സിനു വേണ്ടി കൃത്രിമ മഴ പെയ്യിച്ചിരുന്നു, പക്ഷെ അന്ന് വെളുക്കാന്‍ തേച്ചത് പാണ്ടായ് എന്ന് പറഞ്ഞ പോലെ കാലാവസ്ഥ പെട്ടെന്ന് കുറഞ്ഞത്‌ മൂലം മഴയ്ക്ക്‌ പകരം പെയ്തത്
മഞ്ഞായിരുന്നു!

സാധരനയായ് സില്‍വര്‍ അയോഡൈഡ്‌, ഡ്രൈ ഐസ് എന്നിവയാണ് കൃത്രിമ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍. ഇതിനു മുന്‍പ് 2009 ലാണ് ചൈന വരള്‍ച്ചയെ ഇങ്ങനെ മഴ വിത്ത് പാകി നേരിട്ടത്. എന്തൊക്കെയായാലും ഇത് പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടുന്നതാണ്, കാലാവസ്ഥയില്‍ വലിയ വ്യതിയാനങ്ങള്‍ തന്നെ ഇത് മൂലം വന്നേക്കും. നിലവില്‍ മലീകരണത്തിന്റെ കാര്യത്തില്‍ ലോകത്ത് മുന്നിട്ട് നില്‍ക്കുന്ന ചൈനയ്ക്കു ഇനി ഈ പഴി കൂടിയെ കേള്‍ക്കാനുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.