നാവികരുടെ വെടിയേറ്റ് മത്സ്യ ത്തൊഴിലാളികള്‍ മരിച്ച കേസിന് ഇന്ത്യയും ഇറ്റലിയും ചര്‍ച്ചയിലൂടെ സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രകോപനമുണ്ടാക്കുന്ന നടപടികളരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
സംഭവമുണ്ടായ ഉടന്‍ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ഫോണില്‍ വിളിച്ചെന്നു കര്‍ദിനാള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, കര്‍ദിനാളിന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് സീറോ മലബാര്‍ സഭാ ഔദ്യോഗിക വക്താവ് ഫാ. പോള്‍ തേലക്കാട്ട് പിന്നീട് പറഞ്ഞു.
നാവികരുടെ ഭാഗത്തു പിഴവുണ്ടായി. മത്സ്യത്തൊഴിലാളികളെ കടല്‍ക്കൊള്ളക്കാരെന്നു തെറ്റിദ്ധരിച്ച് അവര്‍ വെടിവയ്ക്കുകയായിരുന്നു എന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇറ്റലിക്കെതിരെ സംസ്ഥാനം തിരിക്കിട്ട് നടപടിയെടുക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വാര്‍ത്താ ഏജന്‍സിയായ ഫിഡസിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല