അഞ്ചു വയസുള്ള ഈ ആണ്‍കുട്ടിയുടെ ഇഷ്ടങ്ങള്‍ എല്ലാം പെണ്‍കുട്ടിയുടെത് പോലെയായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ ധരിക്കുക, മുടി മെടഞ്ഞിടുക തുടങ്ങിയ സ്വഭാവ സവിശേതകള്‍ പ്രകടിപ്പിച്ച കുട്ടിയെ അവസാനം വീട്ടുകാര്‍ പിന്തുണയ്ക്കുകയായിരുന്നു. സാക്ക് അവരി തന്റെ മൂന്നാം വയസുമുതല്‍ ആണ് പെണ്‍കുട്ടികളുടെ സ്വഭാവ സവിശേഷതകള്‍ കാട്ടിതുടങ്ങിയത്. ഇപ്പോള്‍ ഡോക്റ്റര്‍മാരുടെയും കുടുംബാഗങ്ങളുടെയും പിന്തുണയില്‍ ഒരു പെണ്‍കുട്ടിയെപ്പോലെ ജീവിക്കുകയാണ് സാക്ക്.
ഒരു വര്‍ഷത്തിനു മുന്‍പ് ഈ സ്വഭാവ വ്യതിയാനത്തെ നിരീക്ഷിച്ചു വിദഗ്ധരായ ഡോക്റ്റര്‍മാര്‍ ലിംഗവ്യക്തിത്വ വ്യതിയാനം(ജെണ്ടാര് ഐഡന്റിറ്റി ഡിസോര്‍ഡര്‍) ആണെന്ന് വിധിയെഴുതിയിരുന്നു. ഈ അസുഖമുള്ളവര്‍ എതിര് ലിംഗത്തിന്റെ സ്വഭാവ സവിശേഷതകള്‍ ആയിരിക്കും പ്രകടിപ്പിക്കുക. സാക്കിനു ഒരു ആണ്‍കുട്ടിയുടെ ദേഹത്തിനുള്ളില് പെണ്‍കുട്ടിയായി ജീവിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. സാക്കിന്റെ അമ്മയായ തെരേസ പറയുന്നത് മൂന്നു വയസുവരെ സാധാരണ ഒരു ആണ്‍കുട്ടിയായിരുന്നു സാക്ക്. പിന്നീട് സംഭവിച്ച മാറ്റങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തി.
പെണ്‍കുട്ടിയെപ്പോലെ വസ്ത്രം ധരിക്കുന്നതാണ് ആദ്യം സാക്കില്‍ കണ്ട വിപരീത സ്വഭാവം. എന്‍.എച്ച്.എസ്.വിശദമായ പരിശോധനയില്‍ ഒടുവില്‍ പ്രശ്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. സാക്ക് ആണ് ഈ അസുഖം നേരിടുന്ന യുകെയിലെ വയസുകുറഞ്ഞ കുട്ടികളിലോരാള്‍. ഒരു ആണ് ദേഹത്തിനുള്ളിലെ പെണ്മനസാണ് സാക്ക് എന്ന് വിദഗ്ധര്‍ അറിയിച്ചു.
സാക്കിന്റെ സ്കൂളില്‍ ഇപ്പോള്‍ അവനെ വിളിക്കുന്നത് പെണ്കുട്ടിയായിട്ടാണ്. യൂനിസെക്സ് ടോയിലെറ്റ് ആണ് ഉപയോഗിക്കുന്നതും. സ്കൂള്‍ വളരെ സപ്പോര്‍ട്ടീവ് ആയിരുന്നതായി സാക്കിന്റെ അമ്മ ഓര്‍ക്കുന്നു. കുറച്ചു കൂടെ മുതിരുന്നതോടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കി സാധാരണ ജീവിതം ഇങ്ങനെയുള്ളവര്‍ക്ക് ലഭിക്കാറുണ്ട്. പരിശോധിച്ച നൂറ്റി അറുപത്തഞ്ചു കുട്ടികളില്‍ അഞ്ചു വയസിനു താഴെയുണ്ടായ കുട്ടികളുടെ എണ്ണം വെറും ഏഴായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല