1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2020

സ്വന്തം ലേഖകൻ: ​ഫ്ലെക്സി വർക്ക്​ പെർമിറ്റിൽ ജോലി ചെയ്യുന്നവർ നിയമവിരുദ്ധമായി മറ്റു​ ജോലികളിൽ ഏർപ്പെടുന്നുണ്ടോയെന്ന പരിശോധന ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ശക്തമാക്കി. അനുവദിക്കപ്പെട്ട തൊഴിലുകളിൽ അല്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ്​ പരിശോധന. ഇതോടൊപ്പം, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന്​ അനധികൃത തൊഴിലാളികളെ കണ്ടെത്താനും പരിശോധന നടത്തുന്നുണ്ട്​.

നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ​ ​െഫ്ലക്​സി വർക്ക്​ പെർമിറ്റ്​ സംവിധാനത്തിലൂടെ രേഖകൾ ശരിയാക്കാൻ അനുവദിക്കില്ലെന്ന്​ എൽ.എം.ആർ.എ കമ്യൂണിക്കേഷൻസ്​ ഡയറക്​ടർ ഹന അൽ സഫർ പറഞ്ഞു. ബഹ്​റൈനിലേക്ക്​ തിരിച്ചുവരുന്നതിന്​ വിലക്കേർപ്പെടുത്തി ഇത്തരക്കാരെ നാട്​ കടത്തുകയും ചെയ്യും.

തിരഞ്ഞെടുക്കപ്പെട്ട 20 തൊഴിൽ മേഖലകളിൽ നിശ്ചിത മാനദണ്ഡങ്ങളും പ്രഫഷനൽ നിലവാരവും കൊണ്ടുവരുന്നതിന്​ എല്ലാ സർക്കാർ വകുപ്പുകളിൽനിന്നുമുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച്​ പ്ര​ത്യേക കമ്മിറ്റിക്ക്​ രൂപം നൽകിയിട്ടുണ്ട്​. കമ്മിറ്റിയുടെ ശിപാർശകൾ രണ്ടുമാസത്തിനകം വിദ്യാഭ്യാസ, പരിശീലന കാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിലിന്​ കൈമാറും. 

സ്​പോൺസറുടെ അടുത്തുനിന്ന്​ ഒളിച്ചോടുന്ന തൊഴിലാളികളെ ​െഫ്ലക്​സി വർക്ക്​ പെർമിറ്റ്​ എടുത്തോ പുതിയ തൊഴിലുടമയുടെ കീഴിലേക്ക്​ മാറിയോ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന്​ മന്ത്രി സഭ നേരത്തെ തീരുമാനമെടുത്തിരുന്നു. രേഖകളില്ലാതെ രാജ്യത്ത്​ തങ്ങുന്നവർക്കായി ​പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഡിസംബർ 31ന്​ അവസാനിക്കും. ഏപ്രിലിൽ പ്രഖ്യാപിച്ച പൊതുമാപ്പ്​ ഇതിനകം അരലക്ഷത്തിലേറെപ്പേർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.