സണ്‍ഫ്ളവര്‍ ഓയിലിലും ഒലീവ് എണ്ണയിലും വറുത്ത ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യത്തിനു യാതൊരു ദോഷവും വരുത്തുന്നില്ല എന്ന് പുതിയ പഠനഫലം. ഇത് എല്ലാ വറവു ഭക്ഷണവും ഹൃദയത്തിനു നല്ലതല്ല എന്ന കെട്ടുകഥയാണ് ഇതോടു കൂടെ കടപുഴകിയത്. സ്പെയിനില്‍ ആയിരുന്നു ഈ പഠനം നടത്തിയത്. സ്പെയിനില്‍ സാധാരണയായി സൂര്യകാന്തി എണ്ണയും ഒലീവ് എന്നയുമാണ് വറക്കുവാന്‍ ഉപയോഗിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന എണ്ണ എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഫലമാണ് ഉണ്ടാക്കുക. വടക്കന്‍ രാജ്യങ്ങളില്‍ വറുക്കുക എന്നത് സാധാരണമായ ഒരു പാചകവിധിയാണ്.
വറുത്ത ഭക്ഷണങ്ങളില്‍ എണ്ണയിലെ കൊഴുപ്പ് വലിച്ചെടുക്കുന്നതിനാല്‍ കലോറി അധികമായിരിക്കും. കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടും. മാത്രവുമല്ല കൊളസ്ട്രോള്‍,തടി എന്നിവ വര്‍ദ്ധിക്കുകയും ചെയ്യും. മാഡ്രിഡിലെ ഓടോനോമൌസ് യൂണിവേര്‍സിറ്റി നടത്തിയ ഈ പഠനം 29വയസിനും 69വയസിനും ഇടയിലുള്ള 40000 പേരിലാണ് നടത്തിയത്. എല്ലാവരോടും തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ പറ്റി അന്വേഷിച്ചു അത് ഏതു രീതിയിലാണ് പാചകം ചെയ്യുന്നത് എന്ന് വിലയിരുത്തിയാണ് പഠനം തുടങ്ങിയത്. ആരംഭകാലഘട്ടത്തില്‍ ഇവരില്‍ ആര്‍ക്കും ഹൃദയപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ കൊഴുപ്പിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി ഇവരെ തിരിച്ചിരുന്നു. ഇവരില്‍ 1134 പേര്‍ മരണപ്പെട്ടു. 606 പേര്‍ക്ക് ഹൃദയ രോഗങ്ങള്‍ പിടിപ്പെട്ടു.
വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും മരണവുമായി യാതൊരു ബന്ധവും കാണാത്തതിനാല്‍ ഗവേഷകര്‍ അത്ഭുതപ്പെട്ടു. ബ്രിട്ടിഷ് ജേര്‍ണലില്‍ മെഡിറ്ററെനിയന്‍ ഭക്ഷണത്തിന്റെ മേന്മയെക്കുറിച്ചു മുന്‍പേ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. മെഡിറ്ററെനിയന്‍ ഇടങ്ങളില്‍ പ്രധാനമായും ഒലീവ് എണ്ണയും സൂര്യകാന്തി എണ്ണയുമാണ് പാച്ചകത്തിനായി ഉപയോഗിക്കുന്നത്. ബ്രിട്ടനിലെ പാചകരീതി സ്പൈനിലെതുമായി വളരെ വ്യത്യസ്തമാണ്. അതിനാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടന് ബാധകമാകണം എന്നില്ല. എന്നാല്‍ വറുത്ത ഭക്ഷണങ്ങള്‍ കൂടുതല്‍ പ്രശ്നം ഉണ്ടാക്കുന്നു എന്ന മിഥ്യാ ധാരണ ഇതോടു കൂടെ അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല