1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2012

ബ്രിട്ടണിന്റെ അവസ്ഥ എല്ലാവര്ക്കും അറിയാവുന്നതാണ് എന്നിരുന്നാലും വിപണികള്‍ പിടിച്ചു നില്‍ക്കുന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. ദൈന്യംദിന ഉപയോഗസാധനങ്ങളുടെ വില വര്‍ദ്ധിക്കാതെ പിടിച്ചു നില്‍ക്കുന്നതില്‍ ജനങ്ങള്‍ക്ക്‌ പോലും ഇപ്പോള്‍ വിശ്വാസം വന്നിട്ടുണ്ട്. വില വര്‍ദ്ധിക്കാതെ പിടിച്ചു നില്‍ക്കുന്നത് പാക്കറ്റുകളുടെ വലിപ്പം കുറച്ചിട്ടാണെന്ന സത്യം ഇപ്പോഴിതാ പുറത്തു വന്നിരിക്കുന്നു. അത്രയ്ക്കധികം ആരും ശ്രദ്ധിക്കാത്ത രീതിയിലാണ് ഈ മാറ്റം എന്നതിനാല്‍ പലരും ഇതാരിയുന്നു പോലുമില്ല.

പാക്കറ്റുകളുടെ വലുപ്പം അഞ്ചില്‍ ഒരു ഭാഗത്തോളം കുറയുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പല പ്രശസ്തമായ ബ്രാന്‍ഡുകളും ഇതേ വഴിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. 200ഗ്രാം ഉണ്ടായിരുന്ന ഡയറിലിയ ചീസ്‌ സ്പ്രെഡ് തങ്ങളുടെ അതെ വിലയില്‍ ഇപ്പോള്‍ നല്‍കുന്നത് 160 ഗ്രാം മാത്രമാണ്. അഞ്ചില്‍ ഒരു ഭാഗം കാണാന്‍ ഇല്ലെന്നു സാരം. ഈ അനുഭവം ഒരു പാട് ബ്രാന്‍ഡ്‌കളില്‍ നിന്നും നമുക്ക് ലഭിക്കും. പാംപേഴ്സ് ബേബി ഡ്രൈ 32 എന്നതില്‍ നിന്നും മുപ്പതായി വെട്ടിക്കുറച്ചു. നെസ്ലെയുടെ ചീരിയോസ്‌ ക്രന്ചെഴ്സ്‌ പതിനഞ്ചു ഗ്രാം ഒരൊറ്റ അടിക്കു കുറച്ചു.

ഫെയറി ആള്‍ ഇന്‍ വണ്‍ ഡിഷ്‌ വാഷര്‍ ടാബ്ലറ്റ് 28 എന്നതിന്റെ പാക്കറ്റില്‍ നിന്നും 26 എണ്ണമാക്കി മാറ്റി. വില ഇപ്പോഴും പഴയ അഞ്ചു പൌണ്ട് തന്നെ. ബേര്‍ഡ് ഐ ക്രിസ്പി ചിക്കന്‍ തങ്ങളുടെ പാക്കറ്റ്‌ 360 ഗ്രാമില്‍ നിന്ന് 340 ഗ്രാമിലേക്ക് മാറ്റി. പാലുല്പന്നമായ അംബ്രോസിയ 425g ല്‍ നിന്നും 400g ലേക്ക് മാറി.

ഇങ്ങനെ മാറിയ മറ്റു പ്രധാന ബ്രാന്‍ഡുകള്‍ സ്ട്രീംലൈന്‍ രേട്യൂസ്ട് ഷുഗര്‍ ബ്ലാക്ക്‌ കറന്റ്ജാം, ബെര്‍നാര്‍ഡ്&മാത്യൂസ്‌ ഫാം, ബ്രാന്‍സ്ട്ടന്‍ എന്നിവയാണ്. ഇത് സത്യത്തില്‍ കമ്പനികളുടെ അതിബുദ്ധി തന്നെയാണെന്ന് ഇതു ഉപഭോക്താവിനും മനസിലാകും. അതെ വലിപ്പമുള്ള പാക്കറ്റുകളില്‍ കുറഞ്ഞ അളവിലാണ് പലരും ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നത് എന്നത് പരാതിപ്പെടാവുന്ന കാര്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.