1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2012

1930ല്‍ പട്ടിണിയില്‍ നിന്നും രക്ഷപ്പെടാന്‍ ബ്രിട്ടനില്‍ ജനങ്ങള്‍ ഭക്ഷണത്തിനായി ക്യൂ നിന്നു. അതിനു ശേഷം ഈ അവസ്ഥ ഇനിയൊരിക്കലും വരില്ലെന്ന് കരുതിയെങ്കിലും ഇന്ന് ജനങ്ങള്‍ പട്ടിണിക്ക് അരികിലാണ്. വര്‍ദ്ധിച്ചു വരുന്നൊരു വിലക്കയറ്റം മതിയാകും ജനങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കാന്‍. സാമ്പത്തിക പ്രതിസന്ധിയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ദിനം പ്രതിയെന്നോണം പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അടുത്ത ഏപ്രിലോടു കൂടെ കാര്യങ്ങള്‍ ഇതിലും വഷളാകും. 580പൌണ്ടാണ് നികുതിയിനത്തില്‍ കൂടുവാന്‍ പോകുന്നത്. അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷ്കാര്‍ ഭക്ഷണം കിട്ടാതെ വളയാന്‍ പോകുകയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

സഹായധനം സര്‍ക്കാര്‍ കുറച്ചു കൊണ്ടേ വരികയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക കടം കുറക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളാണ് ഇപ്പോഴുള്ള ഈ ചിലവുകുറക്കല്‍ നയം. കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി മാതാപിതാക്കള്‍ പട്ടിണി കിടക്കേണ്ട അവസ്ഥയാണിന്ന് കണ്ടു വരുന്നത്. ജോലിയില്ലാതെ വലയുന്ന യുവത്വം മാതാപിതാക്കളുടെ ശമ്പളത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ജീവിത ചിലവുകള്‍ക്കായി പലരും കടം വാങ്ങുന്നത് ഒരു പതിവായിരിക്കയാണ്.

എല്ലാ ജനങ്ങള്‍ക്കും ഭക്ഷണവും സൌകര്യങ്ങളും നല്‍കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. എന്നിട്ടും ഇപ്പോഴും ജനങ്ങള്‍ ഭക്ഷണത്തിനായി പരക്കം പായുന്നതായാണ് കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്യുവാനായി 176 കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതു 100,000 ജനങ്ങളെയെങ്കിലും സഹായിക്കുന്നുണ്ട്. നാല് ദിവസത്തില്‍ ഒരു പുതിയ കേന്ദ്രം തുടങ്ങുന്നുമുണ്ട്. എഴുപതു ശതമാനം ബ്രിട്ടന്‍ കുടുംബങ്ങളും ദാരിദ്രത്തിന്റെ വക്കത്താണ് ഇന്ന് കഴിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.