1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2012

ശൈശവ വിവാഹങ്ങള്‍ പല ഏഷ്യന്‍ രാജ്യങ്ങളിലെയും പ്രാന്ത പ്രദേശങ്ങളില്‍ ഇന്നും നില നില്‍ക്കുന്നു എന്നത് ഒരു അപ്രിയമായ സത്യമാണ്. എന്നാല്‍ ബ്രിട്ടനിലും ഇത്തരം പ്രവണതകള്‍ കണ്ടു വരുന്നുണ്ട് എന്നതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. ഏകദേശം നാന്നൂറോളം കുട്ടികള്‍ ശൈശവവിവാഹത്തിന്റെ പേരില്‍ ബ്രിട്ടനില്‍ കഷ്ടതകള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ ഒരു അഞ്ചു വയസുകാരിയും പെടുന്നു എന്നതാണ് റിപ്പോര്‍ട്ടില്‍ പലരെയും ഞെട്ടിച്ച സത്യം. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ശൈശവവിവാഹത്തിന്റെ ഇരയാണ് ഈ പെണ്‍കുട്ടി.

എന്തായാലും ഇപ്രാവശ്യം ഇതിനായി കൂട്ടുനിന്ന കുടുംബങ്ങളെ വെറുതെ വിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനെതിരെയായി പുതിയ നിയമങ്ങള്‍ നിലവില്‍ വരുത്തുവാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍ അധികൃതര്‍. ശൈശവ വിവാഹം രണ്ടു വര്ഷം വരെ തടവ്‌ശിക്ഷ ലഭിക്കാവുന്നതായ കുറ്റം എന്ന രീതിയില്‍ നിയമം ഉണ്ടാക്കും. പതിനെട്ടു വയസിനു താഴെയുള്ള കുട്ടികളെയാണ് ഇത്തരത്തിലുള്ള വിവാഹത്തിനായി കുടുംബങ്ങള്‍ നിര്‍ബന്ധിക്കുന്നത്. കഴിഞ്ഞ വര്ഷം 29% കേസുകളും ഇത്തരത്തിലുള്ളവയായിരുന്നു.

ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചു വയസുകാരി കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ, ഇറാക്ക്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ കുടുംബങ്ങളാണ് ഈ രീതിയില്‍ വിവാഹങ്ങള്‍ നടത്തുന്നത്. 2011ല്‍ ഏകദേശം 1500ഓളം കേസുകള്‍ ഉണ്ടായിരുന്നു. 2008ല്‍ ഇത് 1618ഉം 2009ഇല്‍ 1682 ആയിരുന്നു. 2010ഇത് ഉയര്‍ന്നു 1735 ആയി ഉയര്‍ന്നു. ഇംഗ്ലണ്ടില്‍ വര്‍ഷാവര്‍ഷം ഏകദേശം അയ്യായിരം മുതല്‍ എണ്ണായിരം വരെ കേസുകള്‍ ഈ രീതിയില്‍ ഉണ്ടാകാറുണ്ട് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. 2008ല്‍ ഇതിനെതിരെ നിയമം വന്നെങ്കിലും പലപ്പോഴും വിലപ്പോയില്ല.

ഇത് ഉപയോഗിച്ച് കഴിഞ്ഞ പ്രാവശ്യം മുന്നൂറോളം പെണ്‍കുട്ടികളെ രക്ഷിക്കുവാന്‍ സാധിച്ചു. നിര്‍ബന്ധ രീതിയിലുള്ള വിവാഹം ഒരു തരത്തിലും അംഗീകരിക്കുവാന്‍ കഴിയുന്നതല്ലെന്നു പല അധികൃതരും മുന്‍പേ പ്രതികരിച്ചു എങ്കിലും രഹസ്യമായി ഇപ്പോഴും പലയിടങ്ങളിലും ഇത് നടന്നു വരികയാണ്. പത്തും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളെ ഇതിനായി ഉപയോഗിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട് എന്ന് പല സ്ത്രീസംഘടനകളും പരാതിപ്പെട്ടിരുന്നു. എന്തായാലും ഇത്തരം പ്രവണതകള്‍ വെച്ച് പൊറുപ്പിക്കുന്നത് ഒരു രാജ്യത്തിന്റെയും പ്രതിച്ഛായക്ക് നല്ലതല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.