1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2011

പാചകവാതകവും വൈദ്യുതിയും അമൂല്യമാണ്. അത് പാഴാകാതെ ഉപയോഗിക്കുന്നതിനായി ജനങ്ങളോട്‌ സര്‍ക്കാര്‍ പലപ്പോഴും ആഹ്വാനം ചെയ്യാറുമുണ്ട്. എന്നാല്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എന്നപോലെ ഗാര്‍ഹിക ഇന്ധന ഉപഭോക്താക്കളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പ്‌ നടത്തുന്ന നിരവധി പേര്‍ രംഗത്തുണ്ട്.ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഊര്‍ജ്ജ സംരക്ഷണത്തിനായി വ്യാജ ഉപകരണങ്ങള്‍

കഴിഞ്ഞ ആഴ്ചയില്‍ പ്രായമേറിയവരെ അടിസ്ഥാനപ്പെടുത്തി ഒരു തട്ടിപ്പ്‌ നടക്കുകയുണ്ടായി. ലഭിച്ച ഫോണ്‍ വിളിയില്‍ ഊര്‍ജ്ജ സംരക്ഷണത്തിനായുള്ള വ്യാജ ഉപകരണങ്ങള്‍ വെറും 99 പൌണ്ടിന് നാല്പതു ശതമാനത്തോളം ഊര്‍ജം സംരക്ഷിക്കപെടുമെന്നും ഉള്ള വാഗ്ദാനമായിരുന്നു. സത്യത്തില്‍ ഇവ യാതൊരു ഗുണം നല്‍കുകയില്ല എന്നത് മാത്രമല്ല അത് തീപിടുത്തതിനും മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ട്രേഡിംഗ് സ്റ്റാന്‍ടെര്‍ഡില്‍ ഇരുനൂറോളം വ്യാജ കമ്പനികളെ പറ്റി കണക്കുകള്‍ ഉണ്ട്. പ്രധാനപെട്ട ചില വ്യാജന്മാരെ ഇവിടെ കൊടുക്കുന്നു. 1 Stop Marketing Solutions, ITC Development Corp, Power Saverand Athico Ltd ഇവയാണ് ഈ വ്യാജന്മാര്‍. ചൈനയില്‍ നിര്‍മ്മിച്ച് എന്നവകാശപ്പെടുന്ന ഈ ഉപകരണങ്ങള്‍നാം തിരിച്ചറിയേണ്ടതുണ്ട്.

ഊര്‍ജ്ജസംരക്ഷണ സൈറ്റുകള്‍

സൈറ്റുകള്‍ അടിസ്ഥാനപ്പെടുത്തിയും തട്ടിപ്പ് നടത്തുന്നുണ്ട്.അടുത്തിടെ വര്‍ദ്ധിച്ച വൈദ്യതി ബില്ലുകളും മറ്റും തട്ടിപ്പുക്കാരെ ഇതിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. നമ്മള്‍ ഒരിക്കലും സംശയിക്കാത്തരീതിയില്‍ അവര്‍ കാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ട് പോകുന്നു. ഇത് പോലുള്ള സൈറ്റുകളില്‍ ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങളോ,മറ്റു വ്യക്തി വിവരങ്ങളോ കൊടുക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഒരു സൈറ്റിനെ വിശ്വസിക്കുന്നതിനു മുന്‍പ്‌ അതിനെ പറ്റി പരമാവധി അറിവ് സമ്പാദിക്കുക.

ഡോര്‍ ടു ഡോര്‍ വില്‍പ്പന

മിക്കവാറും കമ്പനികള്‍ ഡോര്‍ ടു ഡോര്‍ വില്പന നിര്‍ത്തലാക്കി എങ്കിലും പല വ്യാജന്‍ കമ്പനികളും ഇപ്പോഴും ഡോര്‍ ടു ഡോര്‍ വില്പന ഒരു തരമാക്കിയിരിക്കുകയാണ്.വില്പനയ്ക്ക് വരുന്നവന്റെ വാക്ക്‌ചാതുരിയില്‍ മയങ്ങി നമ്മള്‍ വ്യാജ ഉപകരണങ്ങള്‍ വാങ്ങുക തന്നെ ചെയ്യുന്നു. ഇതേ രീതിയിലുള്ള വില്‍പ്പന പ്രകാരം പല വ്യാജന്‍ കമ്പനികളുമാണ് വിപണിയെ ഭരിക്കുന്നത്. അനാവശ്യമായി സംസാരിക്കുന്ന വില്പനക്കാരെ അവഗണിക്കണം.

ഫ്രീ ഗിഫ്റ്റ്‌

ഇത് പല കമ്പനികളുടെയും ആയുധമാണ്.കാശ് ചിലവില്ലാതെ സമ്മാനം ലഭിക്കുന്നു എന്ന് കേള്‍ക്കുമ്പോഴേ ഇത് മതി എന്നാണു പലരും തീരുമാനിക്കുക.എന്നാല്‍ ആ ഗിഫ്റ്റിന്റെ വില അല്ലെങ്കില്‍ അതിനു അധികമോ വില്‍ക്കുന്ന ഉപകരണത്തിന്റെ വിലയില്‍ ഒളിപ്പിക്കുകയാണ് സാധാരണ ചെയ്തു കാണുന്നത്.അതിനേക്കാള്‍ അധികമാണ് ഈ ഉപകാരണങ്ങള്‍ നമുക്ക് വരുത്തുന്ന ഗാര്‍ഹിക നഷ്ട്ടങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.