നാലുവയസുകാരിയെക്കുറിച്ച് നമ്മള് എന്തൊക്കെ ചിന്തിക്കും. ഓടിച്ചാടി കളിക്കും, വീട്ടുകാര്‍ക്ക് വന്‍തലവേദന ഉണ്ടാക്കും എന്നിവയായിരിക്കും പ്രധാനമായും ചിന്തിക്കുക. എന്നാല്‍ കാര്യങ്ങളെ അങ്ങനെമാത്രം കാണരുത്. നാലുവയസുകാരിക്ക് ചെയ്യാനും പറയാനും സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഹെയ്ദി ഹാന്കിന്സിനെക്കുറിച്ച് വായിക്കുക. നാലാമത്തെ വയസില്‍ എഴുതാനും വലിയ കുറ്റന്‍ പുസ്തകങ്ങള്‍ വായിക്കാനുമെല്ലാം പഠിച്ച ഹെയ്ദി അങ്ങേയറ്റം ബുദ്ധിയുള്ളവരുടെ സംഘടനയായ മെന്‍സ ഇന്റര്‍നാഷണലില്‍ അംഗവുമാണ്.
ഇംഗ്ലീഷിലെ പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള എല്ലാ കാര്യങ്ങളും നാലുവയസിനിടയില് പഠിച്ചെടുത്തു എന്നതാണ് ഹെയ്ദിയെ വ്യത്യസ്തയാക്കുന്നത്. മെന്‍സയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ ഹെയ്ദി. ഹെയ്ദിയുടെ നേഴ്സറി ടീച്ചറാണ് ഈ കുട്ടിയുടെ കഴിവിനെ തിരിച്ചറിഞ്ഞത്. കൊടുക്കുന്ന ചോദ്യങ്ങളെല്ലാം നിമിഷനേരംകൊണ്ട് ശരിയാക്കുന്ന ഹെയ്ദിക്ക് വീണ്ടും വീണ്ടും പദപ്രശ്നങ്ങളും സെന്റന്‍സുകളും മറ്റും കൊടുത്തുതുടങ്ങി. അതുമെല്ലാം വളരെ എളുപ്പത്തില്‍ ശരിയാക്കിയതോടെയാണ് ഹെയ്ദി പ്രത്യേക കഴിവുള്ളവളാണെന്ന് ടീച്ചര്‍ക്ക് ബോധ്യപ്പെട്ടത്. മുതിര്‍ന്ന ഒരാളുടെ ശരാശരി ഐക്യൂ സ്കോര്‍ നൂറാണ്. എന്നാല്‍ ഹെയ്ദി പലപ്പോഴും 159 മാര്‍ക്കാണ് സ്കോര്‍ ചെയ്തിരുന്നത്.വിഖ്യാത ശാസ്ത്രഞ്ജന്‍ ആല്‍ബര്‍ട്ട് ഐന്സ്ട്ടീനിന്റെ ഐ ക്യു 160 പോയിന്റ് ആയിരുന്നു.
154 പോയിന്റ് നേടി അറിവിന്റെ ലോകത്ത് അത്ഭുതമായി മാറിയിരുന്ന കാരോള്‍ വോഡര്മാനെക്കാള് നാല് പോയിന്റാണ് ഹെയ്ദി കൂടുതല്‍ നേടിയത്. ഇപ്പോള്‍ ഹെയ്ദി ശാസ്ത്രലോകത്തെ അത്ഭുതമായ സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കാള് ഒരു പോയിന്റെ മാത്രമാണ് ഹെയ്ദി പുറകില്‍. ഹെയ്ദിയുടെ അച്ഛന് മാത്യു പറയുന്നത് മകള്‍ വളരെ നേരത്തെതന്നെ പുസ്തകങ്ങള്‍ വായിക്കാനും മറ്റും പഠിച്ചിരുന്നുവെന്നാണ്. ഒക്സഫോര്‍ഡ് റീഡിങ്ങും മറ്റും രണ്ടാമത്തെ വയസില്‍ വായിച്ചിരുന്ന ഹെയ്ദി വേറും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇതെല്ലാം തീര്‍ത്തിരുന്നത്.
http://uk.news.yahoo.com/video#video=28947418
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല