1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2011

ഫാസ്റ്റ് ഫുഡിനൊപ്പം കളിപ്പാട്ടങ്ങള്‍ ഫ്രീയായി നല്‍കുന്ന രീതി കാലങ്ങളായി പിന്‍തുടരുന്നതാണ്. പല ഫാസ്റ്റ് ഫുഡ് നിര്‍മ്മാതാക്കളും ഈ രീതി പരീക്ഷിച്ചുവിജയിച്ചവരാണ്. ഈ രീതി മാറ്റണമെന്ന ആവശ്യം ഹെല്‍ത്ത് കാമ്പയിനേഴ്‌സിന്റെ ഭാഗത്ത് നിന്ന് ശക്തമായി ഉയര്‍ന്നിരുന്നു. അവസാനം മക് ഡൊണാള്‍ഡ് ഈ കാമ്പയിനേഴ്‌സിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വഴങ്ങിയിരിക്കുകയാണ്.

ഹാപ്പി മീല്‍സ് എന്ന പുതിയ ഭക്ഷണ രീതിയുമായി ഇവര്‍ മുന്നോട്ടുവരികയാണ്. കുട്ടികള്‍ക്കുള്ള ആഹാരപൊതികള്‍ക്കൊപ്പം പഴങ്ങളോ പച്ചക്കറികളോ നല്‍കുന്നതാണ് ഹാപ്പി മീല്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം ഏപ്രിലോടുകൂടി യു.എസിലെ 14,000 കേന്ദ്രങ്ങളിലും ഇത് ലഭ്യമാക്കാനാണ് തീരുമാനം.

കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡ് നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ക്കുണ്ടാവുന്ന കുറ്റബോധം മാറ്റാനായി വറുത്ത സാധനങ്ങളുടെ അളവ് കഴിയുന്നത്ര ലഘൂകരിക്കും. യു.എസില്‍ ഈ മാറ്റം പരീക്ഷിച്ച് വിജയിക്കുകയാണെങ്കില്‍ ഇത് യു.കെയിലേക്കും കൊണ്ടുവരാനാണ് നീക്കം.

വറുത്ത സാധനങ്ങള്‍ക്ക് പകരം തങ്ങള്‍ പഴങ്ങളും പച്ചക്കറികളും നല്‍കുന്ന രീതി പരീക്ഷിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഇഷ്ടമായില്ല. അതിനാല്‍ ഇനിമുതല്‍ ബര്‍ഗറുകള്‍, ചിക്കന്‍ നഗറ്റ്‌സ്, ഫിസി ഡ്രിങ്ക്‌സ്, ചിപ്‌സ് എന്നിവയ്‌ക്കൊപ്പം ആപ്പിള്‍ കഷണങ്ങള്‍ കൂടി നല്‍കാനാണ് നീക്കം. സീസണും സ്ഥലങ്ങളും വ്യത്യാസപ്പെടുന്നതനുസരിച്ച് കാരറ്റ്, പൈനാപ്പിള്‍, നാരങ്ങ തുടങ്ങിയ പഴങ്ങളും പരീക്ഷിക്കുമെന്ന് അവര്‍ അറിയിച്ചു.

മീല്‍സില്‍ നിന്നും ലഭിക്കുന്ന കലോറികളില്‍ 20% കുറവ് ഇതുകാരണമുണ്ടാകുമെന്നാണ് മക് ഡൊണാള്‍ഡ് പറയുന്നത്. സോഡിയത്തിന്റെ അളവില്‍ 15%വും, ഫാറ്റിന്റെ കാര്യത്തില്‍ 20% കുറവ് ഇത് കാരണമുണ്ടാകുമെന്നാണ് ഇവരുടെ കണക്ക്. എന്നാല്‍ കുട്ടികള്‍ക്ക് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന ആഹാരങ്ങള്‍ നല്‍കുന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ കുറവൊരു പ്രശ്‌നമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ ഫാസ്റ്റ് ഫുഡ് ചെയിനാണ് മക്‌ഡൊണാള്‍ഡ്. എന്നാല്‍ ഇവരുടെ ഫാസ്റ്റ് ഫുഡുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.