എഡ് മില്ലിബാന്‍ഡ് ലേബര്‍ അനുഭാവികള്‍ക്കിടയില്‍ അപ്രിയനാകുന്നു. അഞ്ചിലൊരാള്‍ എന്ന അളവില്‍ ലേബര്‍ വോട്ടര്‍മാര്‍ മാത്രമാണ് മില്ലിബാന്‍ഡ് ഒരു നല്ല പ്രധാനമന്ത്രിയാകും എന്ന് കരുതുന്നത്. ബാക്കിയുള്ളവരെല്ലാം മില്ലിബാന്‍ഡ് ഒരു നല്ല പ്രധാനമന്ത്രി ആകുവാന്‍ കഴിയില്ല എന്ന അഭിപ്രായക്കാരാണ്. ഇത് ലേബര്‍ പിന്തുണക്കാര്‍അദ്ദേഹത്തില്‍ നിന്നും അകന്നു പോകുന്നതിന്റെ ലക്ഷണങ്ങളായി യോ ഗോവ് പോള്‍ വിലയിരുത്തി.
ഇദ്ദേഹം ട്വിറ്ററിലും ബ്ലോഗിലും നടത്തിയ ഇടപെടലുകളും അഭിപ്രായങ്ങളും ഇദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കയാണ്. ഇപ്പോഴുള്ള രാജ്യത്തിന്റെ അവസ്ഥയില്‍ ഒരു മികച്ച ഭരണാധികാരിയാണ് രാജ്യം ആവശ്യപ്പെടുന്നത് എന്നാല്‍ ലേബര്‍ പാര്‍ട്ടി ഒന്നും ഇതിനു നല്കുകില്ല. ഡേവിഡ് കാമറൂണിന്റെയും നിക്ക് ക്ലെഗ്സിന്റെയും അയലതെതുവാന്‍ ഇവനാകില്ല എന്നാണു ജനസംസാരം.
ഇദ്ദേഹത്തിന്റെ സഹോദരന്‍ ഡേവിഡിലാണ് മിക്കവാറും ആളുകള്‍ വിശ്വസിക്കുന്നത് ഇദ്ദേഹത്തെ സംബന്ധിച്ച് മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെയാണ്. സഹോദരന്മാരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയെയും ആ ബന്ധത്തെയും ബാധിക്കുകതന്നെ ചെയ്യും എന്ന് ഒരു എം.പി.മുന്നറിയിപ്പ് നല്‍കി. അലിസ്റ്റര്‍ ഡാര്‍ലിംഗ് ആണ് ഡേവിഡ് കഴിഞ്ഞാല്‍ ലേബര്‍പാര്‍ട്ടി അനുഭാവികളുടെ ഇഷ്ടപെട്ട വ്യക്തി.
ഇത് മില്ലിബാന്‍ഡ്‌നെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടു. ഒരു നേതാവ് എന്ന നിലയില്‍ മില്ലിബാന്ടിന്റെ കഴിവുകേടിന് അദ്ദേഹത്തിന്റെ മറുപടി പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഈ പോളിംഗ് നടന്നത്. എന്നാല്‍ പത്തു ശതമാനം പേര്‍ മാത്രമാണ് ഈ ജോലിക്ക് മില്ലിബാന്‍ഡ് “തീരെ” യോജിക്കില്ല എന്ന് അഭിപ്രായപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല