1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2012

ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ പ്രതിഷേധകൂട്ടായ്മയുമായി എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും രംഗത്ത്. കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്‍കിയ വിശദീകരണത്തില്‍ തൃപ്തരല്ലാത്തവരാണ് ചൊവ്വാഴ്ച കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. വൈകുന്നേരം നടക്കുന്ന യോഗത്തില്‍ ചന്ദ്രശേഖരനുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു ഉന്നത നേതാവ് പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പരക്കുന്നുണ്ട്.

കൂട്ടായ്മയ്ക്കു മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യ യോഗങ്ങള്‍ നടന്നു. കണ്‍വെന്‍ഷനില്‍ പങ്കാളിത്തം കുറയ്ക്കുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റിയും സജീവമായി രംഗത്തുണ്ട്. കൂട്ടായ്മയെ ചെറുക്കണമെന്ന് വടകരയില്‍ നടന്ന വിശദീകരണയോഗത്തില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍എംപിയുമായോ ഇടതുമുന്നണിയുമായോ ബന്ധമില്ലാത്ത ഏരിയാ കമ്മിറ്റി വരെയുള്ള നേതാക്കളാണ് ഇത്തരം ഒരു കൂട്ടായ്മയ്ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. പാര്‍ട്ടിയില്‍ അത്രയൊന്നും സജീവമല്ലാത്ത മുന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളായിരിക്കും യോഗത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും.

വൈകുന്നേരം നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കാതിരിക്കാന്‍ സിപിഎം ബ്രാഞ്ച് തലത്തില്‍ തന്നെ നീക്കം നടക്കുന്നുണ്ട്. നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് യോഗം നടക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.