1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2011

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീറ്റോ പ്രയോഗിച്ചത് പിന്‍വലിക്കണമെന്ന യാചനയുമായി ജര്‍മ്മനി രംഗത്ത്. യൂണിയനുള്ള ബ്രിട്ടന്റെ പിന്തുണ പിന്‍വലിക്കരുതെന്നാണ് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഗിദോ വെസ്റ്റര്‍ വെല്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടനുമായുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും സമ്പന്ന ലണ്ടന്‍ നഗരം എന്ന സങ്കല്‍പത്തിനൊപ്പം നില്‍ക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജര്‍മ്മനിയെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്റെ വിലയേറിയ പങ്കാളിയാണ് ബ്രിട്ടനെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനെ തിരികെ യൂണിയനിലേക്കെത്തിക്കാനുള്ള ഫ്രാങ്കോ-ജര്‍മ്മന്‍ ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ച സാമ്പത്തിക പാക്കേജിനെതിരെയാണ് ബ്രസല്‍സില്‍ വച്ച് നടന്ന സമ്മേളനത്തില്‍ കാമറൂണ്‍ വീറ്റോ അധികാരം പ്രയോഗിച്ചത്.

ബ്രിട്ടനൊഴികെ മറ്റ് 26 രാഷ്ട്രങ്ങളും പാക്കേജിനെ പിന്തുണച്ചിരുന്നു. ജര്‍മ്മനി യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ അഞ്ച് ലക്ഷത്തിലേറെ തൊഴില്‍ നഷ്ടമുണ്ടായേക്കാമെന്ന് യൂറോസോണ്‍ വിമര്‍ശകര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനിടയിലാണ് ബ്രിട്ടനെ തിരികെ കൊണ്ടുവരാനും യൂറോപ്യന്‍ യൂണിയനില്‍ തുടരാനുമുള്ള ജര്‍മ്മനിയുടെ ശ്രമങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് സ്വാഗതാര്‍ഹമാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റംഗം മാര്‍ട്ടിന്‍ കള്ളനാന്‍ അറിയിച്ചു.

യൂണിയനില്‍ ജര്‍മ്മനിക്ക് രഹസ്യ അജണ്ടകളൊന്നുമില്ലെന്നും വെസ്റ്റര്‍വെല്‍ അറിയിച്ചിരുന്നു. എയ്ഞ്ജല മെര്‍ക്കല്‍ സര്‍ക്കാരിലെ വൈസ് ചാന്‍സിലര്‍ കൂടിയാണ് ഇദ്ദേഹം. ഇതിനിടെ ബ്രിട്ടന്റെയും ജര്‍മ്മനിയുടെയും നിരവധി നയതന്ത്ര ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരണമെന്നു തന്നെയാണ് എല്ലാവരുടെയും അഭിപ്രായം. അതേസമയം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോയ യൂണിയനിലെ ഏറ്റവും വലിയ ശക്തിയായി തീരുന്നത് ജര്‍മ്മനിയായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.