ലണ്ടന്‍: സ്‌കൂളില്‍ സെര്‍വാറിക്‌സ് വാക്‌സിന്‍ കുത്തിവച്ചതിനെ തുടര്‍ന്ന് പതിമൂന്നുകാരി അബോധാവസ്ഥയിലായതായി മാതാപിതാക്കള്‍. കുത്തിവയ്പ്പിന് ശേഷം ദിവസത്തില്‍ 23 മണിക്കൂറും ലൂസി ഹിങ്ക്‌സ് എന്ന പെണ്‍കുട്ടി ഉറക്കത്തിലാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. സെര്‍വിക്കല്‍ ക്യാന്‍സറിന് പ്രതിരോധമായി കുത്തിവയ്ക്കുന്ന
കുത്തിവയ്പ്പാണ് സ്‌കൂളില്‍ വച്ച് പെണ്‍കുട്ടി എടുത്തത്. എന്നാല്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ള ഈ മരുന്നിന്റെ ഫലമായി പെണ്‍കുട്ടിക്ക് നടക്കാനോ മയക്കത്തില്‍ നിന്നെഴുന്നേല്‍ക്കാനോ സാധിക്കുന്നില്ല.
ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ബ്രയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സെര്‍വാറിക്‌സ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008ല്‍ ആരംഭിച്ച നാഷണല്‍ വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് കുട്ടിയില്‍ വാക്‌സിന്‍ കുത്തിവച്ചത്. എന്നാല്‍ ഇത് പെണ്‍കുട്ടികളില്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി പിന്നീട് കണ്ടെത്തിയിരുന്നു. വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് ലൂസി വളരെ ആരോഗ്യവതിയും സ്‌കൂളില്‍ പതിവായി പോകുന്ന വ്യക്തിയും പഠനത്തില്‍ സമര്‍ത്ഥയുമായിരുന്നെന്ന് മാതാപിതാക്കളായ സ്റ്റീവും പോളിനും പറയുന്നു.
എന്നാല്‍ ഈ വര്‍ഷം വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിച്ചതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം പെണ്‍കുട്ടി വളരെയധികം ക്ഷീണിതയാകുകയായിരുന്നു. ദേശീയ പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ളപെണ്‍കുട്ടികള്‍ക്കാണ് ഈ വാക്‌സിന്‍ നല്‍കുന്നത്. 2005ല്‍ 26 വയസ്സില്‍ താഴെ പ്രായമുള്ള 18000 സ്ത്രീകളില്‍ പരീക്ഷിച്ചാണ് ഈ വാക്‌സിന് അംഗീകാരം നല്‍കിയത്. ലൈംഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ഈ വാക്‌സിന്‍ നല്‍കിയാലേ പ്രയോജനമുള്ളൂ എന്നതിനാല്‍ പിന്നീടിത് 12നും 13നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല