ഫ്രാന്‍സ് ഹോഫ് മീസ്റ്റര്‍ എന്ന ഡച്ച് ഫിലിം മേക്കര്‍ ആണ് തന്റെ മകള്‍ ലോട്ടി ജനിച്ച ദിവസം തൊട്ട് 12വയസ്സ് വരെയുള്ള എല്ലാ ആഴ്ചയും അവളുടെ ചലനങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് എല്ലാ ക്ളിപ്പുകളും ചേര്‍ത്ത് എഡിറ്റ് ചെയ്ത് 2മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആക്കി വെബ് സൈറ്റില്‍ ചേര്‍ത്തു.
ഇത് വരെ മൂന്നു മില്ല്യന്‍ ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. ലോട്ടി വളരെ വേഗം വളരുകയായിരുന്നു. മകളുടെ വളര്‍ച്ചയുടെ ഒരു ഘട്ടങ്ങളും നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിച്ചില്ലെന്നും അവളുടെ ഓരോ നിമിഷവും ഓര്‍മ്മകള്‍ ആയിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ നിര്‍മ്മിച്ചതെന്നും ഫ്രാന്‍സ് പറഞ്ഞു.
ഈ ഫിലിം ഷൂട്ടിംഗ് തുടരാന്‍ തന്നെയാണ് ആ അച്ഛന്റെ തീരുമാനം.വീഡിയോ അവസാനിക്കുന്നത്’ ‘തുടരും’ എന്ന് പറഞ്ഞിട്ടാണ്. അവള്‍ ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു, പ്രധാനമായും പുറത്തെ മാറ്റങ്ങളെക്കാളും മനസിനകത്താണ് മാറ്റങ്ങള്‍ നടക്കുന്നതെന്ന് അദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല