പതിനഞ്ചു വയസു പ്രായമായ പെണ്‍കുട്ടികളില്‍ ആത്മഹത്യാപ്രവണത കൂടുന്നതായി പഠനഫലം. പുറത്ത് വന്ന കണക്കനുസരിച്ച് 3000 പേരോളം കഴിഞ്ഞ വര്ഷം ഇതിന്റെ പേരില്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടെണ്ടാതായി കണ്ടെത്തി. പതിനഞ്ചു വയസു പ്രായമായ ആകെ 7,529 കുട്ടികള്‍ ആത്മഹത്യക്കക്കോ സ്വയം വേദനിപ്പിക്കുന്നതിനോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. ഇതില്‍ 6413 പേരോളം പെണ്‍കുട്ടികളും 2962ഓളം പേര്‍ പതിനഞ്ചു വയസിനുള്ളില്‍ ഉള്ളതുമായി കണ്ടെത്തി.
യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. സ്വയനശീകരണ പ്രവണത കൂടുതല്‍ കാണിക്കുന്നത് യു.കെയില്‍ ആണെന്നത് കൌതുകകരം ആണ്. പഠനസമ്മര്‍ദം,രാവിലെയുള്ള വേക്ക് അപ് കോള്‍, ഒറ്റപെടല്‍ തുടങ്ങി ഒരു പിടി കാരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.
കുട്ടികളുടെ വിദഗ്ദയായ ലൂസി റസല്‍ പറയുന്നത് ഇവര്‍ക്കിടയിലുള്ള സ്വയനശീകരണ പ്രവണത ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. കുട്ടികള്‍ വേദനിക്കപ്പെടുന്നത് നാം പരിഗണിക്കുന്നത് പോലുമില്ല. ഒരു സമൂഹം എന്ന നിലയില്‍ നാം കൌമാരക്കാരില്‍ ചെലുത്തുന്ന സമ്മര്‍ദം തിരിച്ചറിയേണ്ടതാണ് എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല