1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2015

ഗ്ലോസ്റ്റെര്‍ഷെയര്‍ NHS ട്രസ്റ്റിലെ ഡോക്ടര്‍മാരായ ഡോ. ബിജു പെരിങ്ങത്തറ, ഡോ. ഉദയ ചന്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ GMA യിലെ അംഗങ്ങളെ കോര്‍ത്തിണക്കി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി ക്രിക്കറ്റ് ക്ലബ് എന്ന ക്ലബ്ബിനു രൂപം കൊടുക്കുമ്പോള്‍ അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല, അതിലെ അംഗങ്ങള്‍, UK യിലെ തന്നെ ആദ്യ കാല ക്രിക്കറ്റ് ക്ലബുകളില്‍ ഒന്നും ഏതാണ്ട് 100 വര്‍ഷത്തോളം പഴക്കവും അതുപോലെ തന്നെ അറിയപ്പെടുന്നതുമായ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബായ ആര്‍കേടിയന്‍സ് ണയന്‍ എലംസ് ക്രിക്കറ്റ് ക്ലബിന്റെ എല്ലാ കൌണ്ടി ലീഗ് ടീമുകളുടെയും സാരഥ്യം ഏറ്റെടുക്കുവാന്‍ തക്ക വിധത്തില്‍ വളരുമെന്ന്. 1932 ഇല്‍ രൂപീകൃതമായ ആര്‍കേടിയന്‍സ് ണയന്‍ എലംസ് ക്രിക്കറ്റ് ക്ലബ് എന്ന ഈ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ്ബിന്റെ ലീഗ് ടീമുകളായ ഫസ്റ്റ് ടീം, സെകന്റ് ടീം, മിഡ് വീക്ക് ടീം, ഇന്‍ ഡോര്‍ ടീം എന്നിവയുടെ നായക സ്ഥാനങ്ങളും പ്ലെയെര്‍ വെല്‍ഫെയെര്‍ ഓഫീസര്‍ എന്ന തസ്ഥിതകയും ആണ് ഈ ചുരിങ്ങിയ കാലം കൊണ്ട് മുഴുവന്‍ മലയാളികള്‍ക്കും അഭിമാനിക്കുവാനുള്ള വക നല്കിക്കൊണ്ട് GMCC അംഗങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്നത്.

Arcadians nine elms CC ക്ലബ്ബില്‍ കളിച്ചിരുന്ന ഡോ. ബിജുവും ഡോ. ഉദയ ചന്ദരും 2013 ന്റെ തുടക്കത്തിലാണ് തങ്ങളുടെ സമൂഹത്തിലെ അംഗങ്ങളുടെ ക്രിക്കറ്റിലുള്ള അഭിരുചി തിരിച്ചറിഞ്ഞു അവരെ ഉള്‍പ്പെടുത്തി ഒരു ക്രിക്കറ്റ് ക്ലബ് എന്ന ആശയത്തെ പറ്റി ചിന്തിച്ചു തുടങ്ങിയത്. GMA ഭാരവാഹികളും അംഗങ്ങളും അടങ്ങിയ ഈ ക്ലബ്, 2013 സെപ്റ്റംബര്‍ മാസത്തില്‍ രൂപീകൃതമായപ്പോള്‍ തുടങ്ങി സര്‍വ്വ പിന്തുണയോടും കൂടി GMA എന്നും പുറകിലുണ്ടായിരിന്നു. GMCC രൂപീകൃതമായതു മുതല്‍ അതിന്റെ ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിക്കുന്ന ഡോ. ബിജു മുന്‍ GMA പ്രസിഡന്റും കഴിഞ്ഞ 4 വര്‍ഷങ്ങളായി UUKMA റെപ്രസെന്റേറ്റീവ് കൂടി ആണ്.
2013ഇല്‍ GMCC രൂപീക്രുതമായെങ്കിലും 2014 സീസണില്‍ ഡോ. ഉദയ ചന്ദര്‍ ആര്‌കേടിയന്‍സ് സെകന്റ് ടീമിന്റെ ക്യാപ്റ്റന്‍ ആയതിനു ശേഷമാണ് GMCC അംഗങ്ങള്‍ക്ക് ലീഗ് മാച്ചുകളില്‍ കളിക്കുവാനും അങ്ങനെ കൂടുതല്‍ പരിശീലനം ആര്ജ്ജിക്കുവാനും സാധിച്ചത്. UK യില്‍ അങ്ങോളമിങ്ങോളം നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ GMCC ക്ക് നിര്‍ണ്ണായക സാന്നിധ്യം അറിയുക്കുവാന്‍ കൂടി സാധിച്ച സീസണ് ആയിരിന്നു ഈ കഴിഞ്ഞു പോയത്. GMCC യുടെ ക്രിക്കറ്റ് ജേര്‍സി സ്‌പോണ്‌സര്‍ ചെയ്തിരിക്കുന്നത് അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ്. GMCC ക്ക് സ്വന്തമായി ഒരു വെബ്‌സൈറ്റ് എന്ന ആഗ്രഹവും ശ്രീ. മനോജ് വേണുഗോപാലിലൂടെ സഫലമായിക്കൊണ്ടിരിക്കുകയാണ്.

2015 ലേക്കുള്ള വിവിധ ടീമുകളെ നയിക്കുവാനുള്ള തെരഞ്ഞെടുപ്പില്‍ GMCC അംഗങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞ് അവരെ തിരഞ്ഞെടുക്കുവാന്‍ പാരമ്പര്യവും അനുഭവ പരിചയവുമുള്ള ആര്‌കേടിയന്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ കമ്മിറ്റിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. UK യിലെ തന്നെ ഏതു മലയാളി ക്രിക്കറ്റ് ക്ലബുകളും അസൂയയോടെ നോക്കിക്കാണുന്ന ഈ നേട്ടം GMCC ക്കും GMA ക്കും ഏറെ അഭിമാനകരമാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.