1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2011

സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 19000 രൂപ കടന്നു. ചൊവ്വാഴ്ച ഒറ്റയടിയ്ക്ക് പവന് 880 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്റെ വില 19520 രൂപയിലെത്തി. ഇതാദ്യമായിട്ടാണ് സ്വര്‍ണവില ഒരു ദിവസം 880 രൂപ ഉയരുന്നത്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്.

ആഭ്യന്തരവിപണിയില്‍ പവന് 19000 രൂപ കടക്കുന്നതും ഇതാദ്യമാണ്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നത്. 2440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാഴാഴ്ചത്തെ വില.

രണ്ടാം സാമ്പത്തിക മാന്ദ്യത്തെ ഭയന്ന് രാജ്യാന്തര വിപണിയെ നിയന്ത്രിക്കുന്ന ഊഹക്കച്ചവടക്കാരും അവധി വ്യാപാരികളും നിക്ഷേപകര്‍ക്കൊപ്പം സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്.. ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാനുള്ള പ്രധാന കാരണം.

സ്വര്‍ണ വിലയും പണിക്കൂലി, പണിക്കുറവ് തുടങ്ങിയവയും കൂടിയാകുന്നതോടെ ജ്വല്ലറികളില്‍ ആഭരണവില പവന് ഇരുപതിനായിരം കടക്കും, ദീപാവലിയാകുന്നതോടെ വില 27,000 കടക്കുമെന്നാണു മുംബൈ ബുള്ളിയന്‍ അസോസിയേഷന്റെ കണക്കുകൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.