നമ്മുടെ ഇമെയില്‍, വീഡിയോ, സോഷ്യല്‍ നെറ്റ് വര്‍ക്ക് പിന്നെ മറ്റു സര്‍വീസുകള്‍ എല്ലാം എകോപിപ്പിക്കുവാനുള്ള ഗൂഗിളിന്റെ ശ്രമം വിമര്‍ശിക്കപ്പെടുന്നു. വ്യക്തിയുടെ സ്വകാര്യതയെ തുറന്നു കാണിക്കുന്ന ഒരു പരുപാടിയുമായിട്ടാണ് ഇപ്രാവശ്യം ഈ സര്‍ച് എഞ്ചിന്‍ ഭീമന്മാരുടെ വരവ്. ജിമെയില്‍ മുതല്‍ യുടുബ്, ഗൂഗിള്‍പ്ലസ് എന്നിടങ്ങളിലെ നമ്മളുടെ താല്പര്യങ്ങള്‍ കണ്ടറിഞ്ഞു പിന്നീട് നമുക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കുവാന്‍ പുതിയ ഒരു അപ്ളിക്കേഷനാണ് ഗൂഗിള്‍ കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ നമ്മള്‍ നമ്മളുടെ ഗൂഗിള്‍ അക്കൌണ്ടില്‍ സ്കേറ്റിംഗ് ബോര്‍ഡ് സെര്‍ച്ച് ചെയ്തു എന്ന് വക്കുക പിന്നീട് നമ്മള്‍ സഞ്ചരിക്കുന്ന ഇടങ്ങളില്‍ ഇതിനെ പറ്റിയുള്ള വീഡിയോകള്‍ മറ്റു വിവരങ്ങള്‍ വന്നു കൊണ്ടിരിക്കും.
ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുക കുടുംബത്തിലെ മറ്റുള്ളവരുമായി സ്വന്തം ഗൂഗിള്‍ അക്കൌണ്ട് ഷെയര്‍ ചെയ്യുന്നവര്‍ക്കാണ്. രഹസ്യമായി നാം ചെയ്യുന്നതെല്ലാം ഇത് പരസ്യമാക്കും. അതിനാല്‍ ശ്രദ്ധിക്കുക. ഈ സൗകര്യം സ്വീകരിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ വിമര്ശിക്കപ്പെടുകയാണ് ഉണ്ടായത്. തികച്ചും സ്വകാര്യമായ ഒരു മീറ്റിംഗ് അതില്‍ പറഞ്ഞിരിക്കുന്ന മീറ്റിംഗ് സ്ഥലം മറ്റുള്ളവര്‍ അറിയുന്നത് ഒരിക്കലും അംഗീകരിച്ചു കൊടുക്കുവാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്ക് വിവരങ്ങള്‍ ചോര്തികൊടുക്കുന്ന ഈ സംഭവം ഭാവിയില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. അപരിചിതമായി നാം ചെയ്തു കൊണ്ടിരുന്ന പലതും ഇനി മുതല്‍ നമ്മുടെ പേരിലും അഡ്രസിലും ഫോണ്‍നമ്പരിലും കാണും.
നമ്മുടെ പങ്കാളി നമ്മളെ അറിയുന്നതിനേക്കാള്‍ ഇനി നമ്മളെ ക്കുറിച്ച് ഗൂഗിള്‍ അറിയും. നമ്മുടെ ഉപയോഗം അനുസരിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ സൂഷിച്ചു വയ്ക്കുന്നു. ഇത് പോലുള്ള പ്രൈവസി പോളിസികള്‍ ഗൂഗിളിന് ദോഷമാണ് ചെയ്യാന്‍ പോകുന്നത് എന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടു. ഇതേ രീതിയില്‍ ഗൂഗിള്‍ നടത്തിയ ഒരു ശ്രമത്തിലാണ് ബസ് എന്ന ഗൂഗിള്‍ സൗകര്യം നഷ്ട്ടപ്പെടുത്തിയത്. സൈന്‍ ഇന്‍ ചെയ്തിട്ടാണ് നാം സര്ച്ചുകള്‍ എല്ലാം ചെയ്യുന്നതെങ്കില്‍ കുടുങ്ങിയത് തന്നെ. ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുമായി മത്സരിക്കുന്നതിനാണ് ഇത് പോലുള്ള സൗകര്യം ഗൂഗിള്‍ തരുന്നത്. എന്നാല്‍ ഇത് നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായിട്ടാണ് എല്ലാവര്ക്കും അനുഭവപ്പെടുന്നത്.
എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ മുപ്പത്തിയേഴ് ശതമാനം പേരും ഇത് പോലുള്ള പരസ്യ സര്‍വീസുകള്‍ ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് ഗൂഗിള്‍ കരുതുന്നു. മാത്രവുമല്ല പരസ്യ വിഭാഗത്തിലെ ഗൂഗിളിന്റെ വരുമാനം ഈ സൌകര്യത്താല്‍ വര്‍ദ്ധിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു ശതമാനം കുറവായിരുന്നു ഗൂഗിളിന്റെ പരസ്യ വരുമാനം. ഗൂഗിള്‍ ഓഹരികളില്‍ സംഭവിച്ച 9% ഇടിച്ചിലും ഈ രീതിയില്‍ ചിന്തിക്കുവാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചു. 4.59 ഡോളര്‍ കുറവില്‍ 580.93 ഡോളറിനാണ് ഗൂഗിള്‍ ഓഹരി കഴിഞ്ഞ ദിവസം അവസാനിച്ചത്. ഗൂഗിള്‍ തന്റെ പ്രൈവസി പോളിസി കൂടുതല്‍ സുതാര്യമാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ ശ്രമം എന്ന്പ്രൈവസി ഡയറക്ടര്‍ റയാന്‍ കാലോ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല