അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പിടിയിലായ ബിഹാര്‍ സ്വദേശി സത്‌നം സിംഗ് മരിച്ചത് കസ്റ്റഡിയിലെ പീഡനം മൂലമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സത്‌നമിന്റെ ദേഹത്ത് 77 മുറിവുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ പ്രധാന പരിക്കുകള്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച കേബിള്‍, വടി എന്നിവ മൂലമാണെന്നാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടെന്നും ചൂണ്ടിക്കാട്ടി.
സത്‌നം സിംഗ് മരിച്ച കേസില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അറ്റന്‍ഡര്‍ അനില്‍കുമാര്‍, വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി ഇക്കാര്യം ബോധിപ്പിച്ചത് ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി ജസ്റ്റിസ് പി. ഭവദാസന്‍ വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല