1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2011

ചൈനക്കാരെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത്. എന്തൊക്കെ പറഞ്ഞാലും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കണ്ടാല്‍ മൂക്കത്ത് വിരല്‍വെയ്ക്കാത്ത ആരാണുള്ളത്. വന്‍മതില്‍ എന്നൊരു ഒറ്റസംഭവം മതി ചൈനയുടെ വലിപ്പം മനസിലാക്കാന്‍. എന്നാല്‍ വന്‍മതിലൊക്കെ പണിത ചൈനയുടെ പൂര്‍വ്വ പിതാക്കന്മാരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് പുതിയ കാര്യങ്ങള്‍ ചൈനാക്കാര്‍ ചെയ്യുന്നത്.

ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന പുതിയ സംഭവം വിനോദസഞ്ചാരികളെ ഒരേസമയം ആകര്‍ഷിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നതാണ്. തറനിരപ്പില്‍നിന്ന് 1,400 മീറ്റര്‍ മലയോട് ചേര്‍ന്നുള്ള നടപ്പാതയാണ് പുതിയ അത്ഭുതം. ചില്ല് പാകിയിരിക്കുന്ന നടപ്പാതയിലൂടെ പോയാല്‍ നിങ്ങള്‍ പേടിച്ച് വിറയ്ക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ. എന്നാലും ഈ പാതയിലൂടെ നടക്കാന്‍ വിനോദ സഞ്ചാരികളുടെ തിക്കും തിരക്കുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചൈനയിലെ ടിയാന്‍മെന്‍ പര്‍വ്വതത്തിലാണ് ഈ ചില്ലപാത ഉണ്ടാക്കിയിരിക്കുന്നത്. അറുപത് മീറ്റര്‍ നീളത്തിലാണ് ഈ ചില്ലപാത ഒരുക്കയിരിക്കുന്നത്. അതില്‍ കയറുമ്പോള്‍ ഷൂസൊക്കെ നല്ല വൃത്തിയാക്കിയിട്ട് വേണം കയറാന്‍ എന്നൊരു ഡിമാന്റ് അവര്‍ക്ക് പറയാനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.