വിഷാദം ഒരു മാനസികരോഗമല്ലെന്നും അതിന്റെ ചികിത്സക്കെന്ന പേരില്‍ ഗുളികള്‍ വാരി വലിച്ചു കഴിക്കുന്നത് അബദ്ധമാണെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. പ്രിയപ്പെട്ടവരുടെ മരണത്താല്‍ വരുന്ന വിഷാദ രോഗം കൃത്യമായി നിരീക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി ഇവര്‍ ഒരു പഠനത്തില്‍ ചര്‍ച്ച ചെയ്തു. ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗ നിര്‍ണ്ണയം നടത്താന്‍ സാധ്യമാണ്. ആഴത്തിലുള്ള വിഷാദം,നഷ്ട്ടം,ഉറക്കമില്ലായ്മ,കരച്ചില്‍,ക്ഷീണം എന്നിവയുടെ തുടര്‍ച്ചയായ രണ്ടാഴ്ച ഇതു മനുഷ്യനും പ്രശ്നങ്ങള്‍ ഉണ്ടാക്കും. പ്രിയപെട്ടവരുടെ വിയോഗം മൂലമുള്ള വിഷാദം രോഗമായിട്ടൊന്നും പരിഗണിക്കേണ്ട കാര്യമില്ല.
ഇത് ഏതു മനുഷ്യനും സംഭവിക്കുന്ന സംഭവിക്കാവുന്ന അവസ്ഥയാണ്. സമയം എന്നാല്‍ ഈ തീവ്രത കുറക്കുന്നതിനു സഹായിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. ആന്റിഡിപ്രസെന്റ്സ് ആണ് ഇത് പോലുള്ള മിക്ക രോഗികള്‍ക്കും നല്‍കുന്നത്. മിക്കവര്‍ക്കും മരണ ദു:ഖത്തില്‍ വിഷാദം എന്നത് മുന്‍പേ പറഞ്ഞത് പോലെയാണ്. അതിനെ മറിക്കടക്കുക എളുപ്പമല്ല. മനസ്സില്‍ ഉണ്ടാകുന്ന വിഷമങ്ങള്‍ അടിച്ചമര്‍ത്തപ്പെടേണ്ടതല്ല. ഇങ്ങനെ അടിച്ചമര്‍ത്തുന്നതിനാല്‍ ആണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.
മരണം പോലെയുള്ള സംഭവങ്ങള്‍ മനസിനെ പിടിച്ചുലക്കും. ഭയം, വിഷാദം തുടങ്ങിയവയുടെ മിശ്രമായ അവസ്ഥ മനസിനെ കൂടുതല്‍ ദുര്‍ബലമാക്കും. ഇതാണ് പലരും രോഗമായി ധരിച്ചു ചികിത്സയില്‍ അഭയം തേടുന്നത്. നല്ല ശ്രദ്ധ സന്തോഷകരമായ ചുറ്റുപാടുകള്‍ എന്നിവ ഇത് മൂലം വലയുന്നവരെ ഈ അവസ്ഥ മറികടക്കാന്‍ സഹായിക്കും. മരുന്നുകളെക്കാള്‍ ഇവര്‍ക്കാവശ്യം ആശ്വാസ വാക്കുകളാണ്, സാമീപ്യമാണ്. സ്നേഹമേറിയ പരിചരണം ഈ പ്രശ്നങ്ങളില്‍ നിന്നും ഇവരെ പെട്ടെന്ന് തന്നെ പുറത്ത് കടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല