ഗില്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കായിക മേള സംഘാടക മികവിലും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും സജീവ പങ്കാളിത്തം കൊണ്ടും ആവേശോജ്ജലമായി. സ്റ്റോക്ക് പാര്‍ക്കില്‍ സംഘടിപ്പിച്ച കായിക മേളയുടെ ഉദ്ഘാടനം സി.എ.ജോസഫ് നിര്‍വഹിച്ചു. തുടര്‍ന്നു കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര് എന്നിവരെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് നടത്തിയ കായിക-വിനോദ മത്സരങ്ങള്‍ ആവെഷഭാരിതമായിരുന്നു. ഓട്ടം, നടത്തം, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റേസ്, ചാക്കില്‍ ഓട്ടം, ത്രീ ലെഗ് റേസ്, തവളച്ചാട്ടം, വടംവലി, ഫുഡ്ബോള്‍ എന്നീ ഇനങ്ങളില്‍ ശ്രദ്ധേയമായ മത്സരങ്ങള്‍ നടന്നു.
ഭാര്യമാരെ ചുമലില്‍ വഹിച്ചുകൊണ്ട് ഭര്ത്താക്കന്മാര് നടത്തിയ വാശിയേറിയ ഓട്ടമത്സരം കാണികളില്‍ ഏറെ പുതുമയും കൌതുകവുമുണര്ത്തി. കായികമേള വന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്ക്കും സജി ജേക്കബ് നന്ദി പറഞ്ഞു. കായിക-വിനോദ മത്സരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ സജി ജേക്കബ്, ഷിനോ ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗില്‍ഫോര്‍ഡില്‍ വിപുലമായ ഓണാഘോഷം പത്താം തിയ്യതി നടത്തും. മാവേലി തമ്പുരാന് ഊഷ്മളമായ വരവേല്‍പ്പ്, സാംസ്കാരിക സമ്മേളനം, ഓണപ്പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, കോമഡി സ്കിറ്റ് തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. വിഭവ സമൃദ്ദമായ ഓണസദ്യയും ഉണ്ടായിരിക്കും.
ജി.സി.എസ്.ഇ പരീക്ഷയിലും എ. ലെവല്‍ പരീക്ഷയിലും ഉയര്‍ന്ന വിജയം കൈവരിച്ച വിദ്യാര്തികള്ക്ക് കമ്യൂണിറ്റിയുടെ പാരിതോഷികം നല്കി ചടങ്ങില്‍ ആദരിക്കും. കൂടാതെ കായിക- വിനോദ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ഈ വര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ എല്ലാവരുടെയും സഹകരണത്തോടെ നടത്തി വരുന്നതായി ജനറല്‍ കണ്‍വീനര്‍ ആന്റണി എബ്രഹാം, പ്രോഗ്രാം കോര്ഡിനേറ്റെര്സ് മോളി ക്ലീറ്റസ്, ഫാന്‍സി നിക്സന് എന്നിവര്‍ അറിയിച്ചു.
സ്ഥലത്തിന്റെ അഡ്രസ്:
ST. CLARE’S CHURCH HALL
242 CABELL ROAD
PARKBARN
GUIJFORD
G112 8JW
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല