എറണാകുളം എം.എല്‍.എ.യും പരേതരായ മുന്‍ എംപി ജോര്‍ജ് ഈഡന്റെയും റാണി ഈഡന്റെയും മകന്‍ ഹൈബി ഈഡന്‍ എംഎല്‍എയും ഗുരുവായൂര്‍ താമരയൂരില്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്റെയും ജാന്‍സിയുടെയും മകള്‍ അന്ന ലിന്‍ഡയും വിവാഹിതരായി. കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ ഇന്നലെ വൈകുന്നേരം നാലിനു നടന്ന ചടങ്ങില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വിവാഹം ആശീര്‍വദിച്ചു. പിഒസി ഡയറക്ടര്‍ റവ. ഡോ.സ്റീഫന്‍ ആലത്തറ, കൊച്ചി രൂപത ജുഡീഷ്യല്‍ വികാരി ഫാ. ജോസി കണ്ടനാട്ടുതറ തുടങ്ങി ഇരുപത്തഞ്ചോളം വൈദികര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിരുന്നുസല്‍ക്കാരത്തില്‍ സമൂഹത്തിലെ നാനാതുറകളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, വയലാര്‍ രവി, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപിമാരായ ആന്റോ ആന്റണി, പി.ജെ. കുര്യന്‍, മന്ത്രിമാരായ കെ. ബാബു, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, കെ.ബി. ഗണേഷ്കുമാര്‍, വി.എസ്. ശിവകുമാര്‍, പി.കെ. ജയലക്ഷ്മി, അടൂര്‍ പ്രകാശ്, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, ജോസഫ് വാഴയ്ക്കന്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ലൂഡി ലൂയീസ്, ജോസ് തെറ്റയില്‍, സി.പി മുഹമ്മദ്, സണ്ണി ജോസഫ്, എസ്. ശര്‍മ, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, കളക്ടര്‍ പി.ഐ. ഷേക്ക് പരീത്, മേഘാലയാ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ്, എ.സി. ജോസ്, ടി.എച്ച്. മുസ്തഫ, അജയ് തറയില്‍, കെ. സുധാകരന്‍, വി.എസ്. വിജയരാഘവന്‍, എം.വി. ഗോവിന്ദന്‍, അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ ജലീല്‍, നവോദയ അപ്പച്ചന്‍, ക്യാപ്റ്റന്‍ രാജു, കുഞ്ചാക്കോ ബോബന്‍, സിദ്ധിക്, ഇടവേള ബാബു തുടങ്ങിയവര്‍ പള്ളിയിലും ഗോകുലം സെന്റിലുമെത്തി വധൂവരന്‍മാര്‍ക്ക് ആശംസ നേര്‍ന്നു. മാധ്യമപ്രവര്‍ത്തകയും കലാകാരിയുമാണു വധു അന്ന. കഥകളി, കഥാപ്രസംഗം, ചാക്യാര്‍കൂത്ത്, മോണോആക്ട് എന്നിവയില്‍ മികവ് തെളിയിച്ച അന്ന സോഫ്റ്റ്വെയര്‍ എന്‍ജിനിയറും ടിവി – എഫ്എം റേഡിയോ അവതാരകയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല