അരമില്യണ്‍ പൌണ്ട് ലോട്ടറിയടിച്ച സ്ത്രീയെ പതിനായിരം അരമില്യണ്‍ പൌണ്ട് വെട്ടിച്ച കേസില്‍ പിടിയിലായി. ഹേലേ ടാരി എന്ന 31 കാരിയാണ് തട്ടിപ്പ് കേസില്‍ പിടിയിലായത്. ആറ് വര്‍ഷം മുന്‍പ് യൂറോമില്യണ്‍ ലോട്ടറിയില്‍ അഞ്ചുലക്ഷത്തി പന്ത്രണ്ടായിരം പൌണ്ട് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ സമ്മാനത്തുകയെല്ലാം ആഡംബരങ്ങള്‍ക്കായി വിനിയോഗിച്ച ഇവര്‍ പണം തീര്‍ന്നതിനെ തുടര്‍ന്ന് അര്‍ഹതയില്ലാതിരുന്നിട്ടും ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയായിരുന്നു.
ജോബ് സീക്കേഴ്സ് അലവന്‍സില്‍ നിന്നും കൗണ്‍സില്‍ ടാക്സ് ബെനിഫിറ്റില്‍ നിന്നുമായി ഇവര്‍ പതിനായിരം പൌണ്ട് കൈപ്പറ്റിയെന്നാണ് കേസ്. ലോട്ടറിയടിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആഡംബരപൂര്‍ണ്ണമായ ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് മജിസ്ട്രേട്ട് കണ്ടെത്തി. ഇരുപതിനായിരം പൌണ്ട് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി പ്രോസിക്യൂഷന് ആരോപിച്ചെങ്കിലും തുടര്‍ന്ന് നടന്ന വാദത്തിനൊടുവില്‍ തുക പകുതിയായി കുറയ്ക്കുകയായിരുന്നു.
ടാരിയുടെ പേരിലുളള വസ്തുവകകളില്‍ നിന്ന് വെട്ടിപ്പ് നടത്തിയ തുക പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടായിരത്തി ആറ് ഒക്ടോബറിലാണ് ന്യൂസ് ഏജന്റായിരുന്ന ടാരിക്ക് ലോട്ടറിയടിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല