കേരളത്തില്‍ ജാതിവ്യവസ്ഥ എന്നപോലെ ബ്രിട്ടനില്‍ വര്‍ണവിവേചനം അരങ്ങുവാണ ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ അവയില്‍ നിന്നും ബ്രിട്ടന്‍ മോചിപ്പിക്കപ്പെട്ടു ഏന്ന് വിശ്വസികുന്നവര്‍ ആണ് ഇന്ന് അധികം. പക്ഷെ ഇതില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്നു നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. ഇത് പറയാന്‍ കാരണം കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു റിപ്പോര്‍ട്ടാണ്, റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടണിലെ പകുതിയിലധികം കറുത്ത വര്‍ഗക്കാര്‍ക്കും തൊഴിലില്ല.
ബ്രിട്ടനില്‍ ജോലി ചെയ്തിരുന്ന പകുതിയിലേറെ കറുത്ത വര്‍ഗക്കാരും ഇപ്പോള്‍ തൊഴിലില്ലാതെ വലയുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി എങ്ങിനെയാണ് ഇത്രയധികം കറുത്ത വര്‍ഗക്കാരെ ദുരിതത്തിലേക്ക് തള്ളി വിട്ടത് എന്നതിനെ പറ്റി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. തൊഴിലില്ലായ്മയില്‍ വെളുത്ത വര്‍ഗക്കാരെക്കാള്‍ ഇരട്ടിയാണ് ഇപ്പോഴത്തെ കറുത്ത വര്‍ഗക്കാരുടെ എണ്ണം. ദേശീയ സ്ഥിതിവിവരകണക്കുകള്‍ അനുസരിച്ചാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ കറുത്തവര്‍ഗക്കാരായ തൊഴില്‍രഹിതരുടെ നിരക്ക് ഇരട്ടിയായിട്ടുണ്ട്. 28.8 ശതമാനത്തില്‍ നിന്നും 55.9 ശതമാനമായി ഈ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടന്റെ വര്‍ണ്ണവിവേചനമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പലരും വ്യക്തമാക്കി. എന്തായാലും കാര്യങ്ങള്‍ സര്‍ക്കാരിന്റെ കണ്ണില്‍പ്പെട്ടിട്ടുണ്ട്. ഈ പ്രശ്നത്തെ മറികടക്കുന്നതിനുള്ള ഉപായങ്ങള്‍ക്കായി പിറകില്‍ ചരട് വലികള്‍ നടക്കുന്നുണ്ട്.
പതിനാറു വയസു മുതല്‍ ഇരുപത്തിയാറു വയസു വരെയുള്ള യുവാക്കള്‍ക്കിടയിലാണ് ഈ കണക്കുകള്‍. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ വര്‍ണ്ണവിവേചനം ശക്തമായി നിലകൊണ്ടെന്ന് ഓ.എന്‍.എസ്. അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 70% വളര്‍ച്ചയാണ് ഈ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ബ്രിട്ടണ്‍ പോലൊരു രാജ്യത്ത് ഇപ്പോഴും ഈ നിറവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത് നാണക്കേടാണ്. വ്യക്തിസ്വാതന്ത്രം,ലിംഗസമത്വം എന്നിവയില്‍ മുന്‍പന്തിയിലുള്ള ഒരു രാജ്യത്തിന്റെ ഞരമ്പുകളില്‍ ഇപ്പോഴും വര്‍ണ്ണ വിവേചനത്തിന്റെ രക്തം ഓടുന്നുണ്ട് എന്നറിയുന്നത് അംഗീകരിക്കുവാനാകാത്ത ഒരു സത്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല