1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2012

ലണ്ടന്‍ : ഭാര്യയുടെ മൃതദേഹം രണ്ട് മാസത്തോളം സംസ്‌കരിക്കാതെ വീട്ടില്‍ തന്നെ സൂക്ഷിച്ച ബ്രട്ടീഷുകാരനായ കോടീശ്വരന് ജയില്‍ശിക്ഷ. ബ്രട്ടീഷുകാരനായ കോടീശ്വരന്‍ ഹാന്‍സ് ക്രിസ്റ്റിന്‍ റൗസിങ്ങ് ആണ് തന്റെ അമേരിക്കക്കാരിയായ ഭാര്യ ഈവയുടെ മൃതദേഹം രണ്ട് മാസത്തോളമായി വീട്ടില്‍ തന്നെ സൂക്ഷിച്ചത്. ഭാര്യയെ വിട്ട് പിരിയാനുളള വിഷമം കാരണമാണ് താന്‍ മൃതദേഹം സംസ്‌കരിക്കാഞ്ഞതെന്ന് ഹാന്‍സ് ഇസ്ലേവര്‍ത്ത് കോടതിയില്‍ ബോധിപ്പിച്ചു. മൃതദേഹം മാന്യമായി സംസ്‌കരിക്കുന്നതിനുളള ഒരാളുടെ അവകാശത്തെ നിഷേധിച്ചതിനാണ് റൗസിങ്ങിന് ജയില്‍ശിക്ഷ ലഭിച്ചത്. പത്ത് മാസത്തെ ജയില്‍ ശിക്ഷയും രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനുമാണ് റൗസിങ്ങിന് ലഭിച്ച ശിക്ഷ. ഈ രണ്ട് വര്‍ഷം മയക്കുമരുന്ന് റീഹാബിലിറ്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയും വേണം.

ഹാന്‍സ് റൗസിങ്ങ് മയക്കുമരുന്നിന് അടിമയാണന്ന് പോലീസ് കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം വാഹനമോടിച്ചതിന് റൗസിങ്ങിനെ ജൂലൈ 9 ന് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഈവയുടെ മരണവിവരം പുറത്തറിയുന്നത്. റൗസിങ്ങ് തന്റെ ബംഗ്ലാവിലെ മുകള്‍നിലയിലുളള ബെഡ്‌റൂമിലാണ് ഈവയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്്. മറ്റാര്‍ക്കും ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നത് മരണം പുറത്തറിയാന്‍ വൈകി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചത് മൂലമുണ്ടായ ഹൃദയസ്തംഭനമാണ് ഈവയുടെ മരണകാരണമെന്നാണ് പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മേയ് ഏഴിനാണ് ഈവ മരിച്ചതെന്ന് പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാവിലെ രണ്ടാം നിലയിലുളള ബെഡ്‌റൂമില്‍ പുതപ്പുകള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു ഈവയുടെ മൃതദേഹം. ഈ മുറിയിലായിരുന്നു റൗസിങ്ങ് തങ്ങിയിരുന്നതും.

മയക്കുമരുന്നിന് അടിമയായ റൗസിങ്ങിന് പുറം ലോകവുമായുണ്ടായിരുന്ന ഏക ബന്ധമായിരുന്നു ഭാര്യ ഈവയുടേത്. ഈവയുടെ മരണം റൗസിങ്ങിന് താങ്ങാനാകുന്നതിലും അധികമായിരുന്നുവെന്നും അതിനെ ഉള്‍്‌ക്കൊളളാന്‍ റൗസിങ്ങിനായില്ലെന്നുമുളള മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. എന്നാല്‍ ഈവയുടെ മരണത്തില്‍ റൗസിങ്ങിനോ മറ്റാര്‍ക്കെങ്കിലുമോ പങ്കുളളതായി കണ്ടെത്താന്‍ കഴിഞ്ഞി്ട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പത്തൊന്‍പത് വര്‍ഷമായി ഹാന്‍സ് റൗസിങ്ങിന്റെ ഭാര്യയായിരുന്നു ഈവ. അവര്‍ക്ക് മാന്യമായ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനുളള അവകാശം നിഷേധിച്ചത് ശരിയാണോ എന്ന കോടതിയുടെ ചോദ്യത്തിന് താന്‍ തെറ്റുകാരനാണന്ന് മനസ്സിലാക്കുന്നതായി ഹാന്‍സ് കോടതിയില്‍ പറഞ്ഞു. വിസ്താര വേളയിലുടനീളം നിര്‍വ്വികാരനായി നിന്ന ഹാന്‍സ് പേരുപറയാനും തെറ്റുകാരനാണന്ന് പറയാനും മാത്രമാണ് വായ തുറന്നത്. എന്നാല്‍ ഈവയക്ക് താനല്ല മയക്കുമരുന്നുകള്‍ നല്‍കിയതെന്ന് ഹാന്‍സ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങളായി ഈ ദമ്പതികള്‍ മയക്കുമരുന്നിന് അടിമയകളാണ്. ഇവര്‍ക്ക് നാല് മക്കളുണ്ട്.

പ്രശസ്തമായ സ്വീഡിഷ് പാക്കേജിങ്ങ് കമ്പനിയായ ടെട്രാ പായ്ക്കിന്റെ അനന്തരാവകാശിയാണ് നാല്‍പ്പ്ത്തിയൊന്‍പതുകാരനായ ഹാന്‍സ്. ഹാന്‍സിന്റെ മുത്തശ്ചനായ റൂബിന്‍ ആയിരുന്നു പാലും ജ്യൂസും പായ്്ക്ക് ചെയ്യാന്‍ കഴിയുന്ന ടെട്രാ പായ്ക്ക് നിര്‍മ്മിക്കുന്ന കമ്പനി ആരംഭിച്ചത്. ഇന്ന് ലോകം മുഴുവന്‍ പാലും ജ്യൂസും പായ്ക്ക് ചെയ്യാനാവശ്യമായ ടെട്രാ പായ്ക്ക് നിര്‍മ്മിച്ച് നല്‍കുന്ന സ്ഥാപനമാണ് ഇവരുടേത്. എന്നാല്‍ 1990ല്‍ ഹാന്‍സിന്റെ പിതാവ് തന്റെ പേരിലുളള ഷെയറുകള്‍ സഹോദരന്‍ ഗാഡിന് 4.5 ബില്യണ്‍ പൗണ്ടിന് വിറ്റിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.