1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2012


കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിന്‌ വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരണ്‍ പി റാവലിനെ കേസിന്റെ ചുമതലയില്‍ നിന്ന് നീക്കി. അറ്റോണി ജനറല്‍ ഗുലാം ഇ വാഹന്‍വതിക്കാണ്‌ കേസിന്റെ ചുമതല സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്‌.

സംഭവം നടന്നത്‌ കേരള തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും അതിനാല്‍ കേരളത്തിന്‌ കേസെടുക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഹരണ്‍ പി റാവല്‍ കോടതിയില്‍ അറിയിച്ചത്‌ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയത്.

വിവാദത്തെ തുടര്‍ന്ന്‌ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സംഭവം നടന്നത്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന്‌ കേന്ദ്രം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഹരണ്‍ പി റാവലിനെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നിയമമന്ത്രാലയത്തിന്‌ കത്ത്‌ നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.