ബസ് യാത്രയ്ക്കിടെ മധ്യവയസ്കയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം പാണ്ടിക്കാട് റിസര്‍വ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് സി ഐ ദേശമംഗലം പള്ളം സ്വദേശി തിയ്യാടിപ്പടി സുബ്രഹ്മണ്യനെയാണ് നാട്ടുകാര്‍ പിടികൂടി വടക്കാഞ്ചേരി പോലീസില്‍ ഏല്‍പ്പിച്ചത്.
ഷൊര്‍ണൂരില്‍ നിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ ചെറുതുരുത്തിയില്‍ നിന്നും കയറിയ സ്ത്രീയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. മാനഭംഗശ്രമം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സി ഐയെ സസ്പെന്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല