പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഹൈക്കോടതി നിരോധിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ വി.ആര്‍ രാജേഷ് നല്‍കിയ പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. മലമൂത്ര വിസര്‍ജ്ജനത്തിനായി ജനവാസ കേന്ദ്രങ്ങളില്‍ സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നദികള്‍ അടക്കമുള്ള കുടിവെള്ള സ്രോതസുകള്‍ മലീമസമാകാന്‍ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം ഇടയാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതുമൂലം നദികളിലെയും മറ്റും കോളീഫോം ബാക്ടീരിയകളുടെ എണ്ണം വര്‍ധിച്ചതായും കോടതി വിലയിരുത്തി. തീരദേശങ്ങളിലെ മലമൂത്ര വിസര്‍ജജനം വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല