1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2011

ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഹരിയാന ജനഹിത് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയി 23617 വോട്ടുകള്‍ക്ക് വിജയിച്ചു. ഐ.എന്‍.എല്‍.ഡി നേതാവ് അജയ് ചൗട്ടാലയാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയ് പ്രകാശ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

ഹരിയാണ മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്. ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌ണോയി ബി.ജെ.പി. പിന്തുണയോടെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിസാര്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

അണ്ണാ ഹസാരെ സംഘത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെയാണ് ഹിസാര്‍ മണ്ഡലം ദേശീയതലത്തില്‍ ശ്രദ്ധയകര്‍ഷിച്ചത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണമെന്ന് ഹസാരെ സംഘം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടത് ഹസാരെയുടെ വിജയമായി കരുതപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.