1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2011

സജീഷ് ടോം

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി സമൂഹത്തില്‍ ഇതാദ്യമായി അഞ്ച് കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. ബേസിംഗ്‌സ്റ്റോക്ക് സെന്റ് ബീഡ്‌സ് കത്തോലിക്ക പള്ളിയില്‍ ശനിയാഴ്ച(09.7.2011) നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ അലീന ഹിന്‍മ്പോ, അലന്‍ സിബി, ഓസ്റ്റിന്‍ സജി, ജെയ്ക്ക് ബിജു, ജെന്നിഫര്‍ ജോസ്, എന്നിവരുടെ ആദ്യ കുര്‍ബാന സ്വീകരണമാണ് ഏവര്‍ക്കും അവിസ്മരണീയമായത്.

ഫാദര്‍ സണ്ണി പോളിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാദര്‍ ഫ്രാന്‍സിസ് ഐക്കരപ്പറമ്പില്‍ (റോം), ഫാദര്‍ ഡൊമനിക് ഹോള്‍ഡിംഗ് (സെന്റ് ബീഡ്‌സ് വികാരി), ഫാദര്‍ മാര്‍ക്ക് ഹോഗന്‍ (സെന്റ് ജോസഫിലെ വികാരി) എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബന്ധുക്കളും സുഹൃത്തുക്കുളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ മാതാപിതാക്കളായ ഹിന്‍ബോ-ബിജില വെളിയത്ത്, സിബി-ബിനു പുളുക്കിയില്‍, സജി-സിനി തെക്കെയില്‍, ബിജു-ബിന്ദു കണ്ടാരപ്പിള്ളില്‍, ജോസ്-ഷേര്‍ളി അമ്പലപ്പറമ്പില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സ്‌നേഹവിരുന്നും ‘സരിഗ’ യു.കെയുടെ ഗാനമേളയും ചടങ്ങുകളെ കൂടുതല്‍ ആസ്വാദ്യവും ഹൃദ്യവുമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.