ഒടുവില്‍ ഹാക്കര്‍മാര്‍ യു കെ ഹോം ഓഫീസ് വെബ്സൈറ്റും ഹാക്ക് ചെയ്തു .ANONYMOUS എന്നറിയപ്പെടുന്ന ഹാക്കര്‍മാരാണ് ശനിയാഴ്ച രാത്രി ഒരു മണിക്കൂറോളം സൈറ്റ് തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്.അമേരിക്കന്‍ മിലിട്ടറി കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത ഗാരി മക്കിനോനെ അമേരിക്കയിലേക്ക് നാടുകടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ഈ ഹാക്കിംഗ്.ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിശ്ചലമായ സൈറ്റില്‍ ട്രാഫിക് കൂടിയതിനാല്‍ പേജ് ലഭ്യമല്ല എന്ന സന്ദേശമായിരുന്നു ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചത്.
യു കെയിലെ എല്ലാ ഇമെയിലുകളും ടെക്സ്റ്റ് മെസേജുകളും നിരീക്ഷിക്കാനുള്ള തീരുമാനവുമായി അടുത്തിടെ സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതും ഹാക്കര്‍മാരെ പ്രകോപിതരാക്കി. Anonymous ഇപ്പോള്‍ Famous ആയെന്നും ഇനിയെങ്കിലും ജനങ്ങള്‍ പറയുന്നത് കേള്‍ക്കാനും ഹാക്കര്‍മാര്‍ ട്വിട്ടരിലൂടെ ഹോം ഓഫീസ് അധികൃതരോട് ആവശ്യപ്പെട്ടു.
സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടെന്നും വേണ്ട മുന്‍കരുതല്‍ എടുതെന്നും ഹോം ഓഫീസ് അധികൃതര്‍ അറിയിച്ചു.ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ നിരന്തരം സന്ദര്‍ശിക്കുന്ന സൈറ്റ് ഇപ്പോള്‍ പഴയ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല