1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2011

രോഗത്തില്‍ നിന്നും മുക്തി നേടാനും ജീവന്‍ രക്ഷിക്കാനുമാണ് നാം ആശുപത്രികളെ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ആശുപത്രി ജീവനക്കാരും അത്രയേറെ ശ്രദ്ധാലുക്കളായിരിക്കണം ഓരോ കാര്യത്തിലുമെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ എന്നാല്‍ വളരെ ആശങ്കാ ജനകമായ നാല് സംഭവങ്ങളാണ് ബ്രിട്ടനിലെ പ്രശസ്തമായ ആഡ്ഡെന്‍ബ്രൂക്സ് ഹോസ്പിറ്റലില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഓപ്പറേഷന്‍ നടത്തിയ രണ്ടു രോഗികളുടെ ശരീരത്തില്‍ ശാസ്ത്രക്രിയാ ഉപകരണങ്ങള്‍ മറന്നു വെച്ചതാണ് ആദ്യത്തെ രണ്ടു അബദ്ധങ്ങള്‍, മൂന്നാമത്തെ അബദ്ധം ഓപ്പറേഷന്‍ നടത്തിയത് ഓപ്പറേഷന്‍ ആവശ്യമില്ലാത്ത ഭാഗത്താണ് അതേസമയം നാലാമത്തെ അബദ്ധം ഓപ്പറേഷന്‍ ചെയ്തപ്പോള്‍ സംഭവിച്ചത് ഓപ്പറേഷന്‍ വഴി ഫിറ്റ് ചെയ്ത ശരീരഭാഗം മാറിപ്പോയി! ഇതൊക്കെയും നടന്നത് യുകെയിലെ ടോപ്‌ ആശുപത്രിയില്‍ ഒന്നിലാനെന്നിരിക്കെ മറ്റു ആശുപത്രികളുടെ സ്ഥിതി എന്താകും എന്നതാണ് ഏറെ കഷ്ടം.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത് എന്നിരിക്കെ എന്‍എച്ച്എസ് ആശുപത്രി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി രംഗതെത്തിയിട്ടുണ്ട്. മെഡിക്കല്‍ ഡയരക്ട്ടര്‍ ഡോ: ജാഗ് അഹല്വാലിയ സ്റ്റാഫിനയച്ച മെയിലില്‍ പറഞ്ഞത് രോഗികളുടെ സുരക്ഷയുടെ കാര്യത്തില്‍ നൂറു ശതമാനവും ബാധ്യത നിങ്ങളുടെ കയ്യിലാണ് ഇനി മേലില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കരുത് എന്നാണ്.

“രോഗികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. സാധനങ്ങള്‍ എത്തിക്കുന്ന പോര്‍ട്ടര്‍ ആയാലും, എഴുതാനിരിക്കുന്ന മെഡിക്കല്‍ സെക്രട്ടറി ആയാലും, റേഡിയോഗ്രാഫര്‍ ആയാലും, മരുന്ന് നല്‍കുന്ന നേഴ്സ് ആയാലും, എന്തിനേറെ പറയുന്ന ശാസ്ത്രക്രിയ ചെയ്യുന്ന ആള്‍ക്ക് പോലും അവരുടേതായ ഉത്തരവാദിത്തം ഉണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ എഗൈന്‍സ്റ്റ് മെഡിക്കല്‍ ആക്സിഡന്റ്സിലെ കംപെയിനര്‍ പീറ്റര്‍ വാല്‍ഷ് പറയുന്നത് ”ഇതിനു യാതൊരു എക്സ്ക്യൂസും പറഞ്ഞിട്ട് കാര്യമില്ല ബേസിക് കാര്യങ്ങളില്‍ പോലും ജീവനക്കാര്‍ കാണിക്കുന്ന അശ്രദ്ധയാണ്‌ ഇതിനു കാരണമെന്നാണ്”

കേംബ്രിഡ്‌ജ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ വാഗ്ടാവ് ഇതേ തുടര്‍ന്നു പറഞ്ഞത് നാല് രോഗികളോടും ഞങ്ങള്‍ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അവര്‍ക്കാര്‍ക്കും തന്നെ മറ്റൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നുമാണ്. എന്തായാലും ബ്രിട്ടനിലെ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ നമ്മള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.