ഹോട്ടലിലെ ഡബിള്‍ ബെഡ് റൂം പ്രകൃതിവിരുദ്ധബന്ധത്തിനുപയോഗിച്ചു എന്ന് പറഞ്ഞു ഉടമസ്ഥര്‍ കൊടുത്ത അപ്പീല്‍ തള്ളി. ക്രിസ്ത്യന്‍ ഹോട്ടല്‍ ഉടമസ്ഥരാണ് സ്വവര്‍ഗദമ്പതികള്‍ക്കെതിരെ കേസ് കൊടുത്തത് . തങ്ങളുടെ ഹോട്ടലിലെ ഡബിള്‍ ബെഡ്റൂം സാധാരണ ദമ്പതികള്‍ എന്ന രീതിയില്‍ വന്നു ഉപയോഗിച്ചതിനാണ് ഇവര്‍ കേസ് കൊടുത്തത്. പീറ്ററും ഹസേല്‍ മേരിയുമാണ് ഹോട്ടല്‍ ഉടമസ്ഥര്‍ ,ഇവര്‍ മാര്‍ട്ടിന്‍ ഹാള്‍, സ്റ്റീവന്‍ പ്രേട്ടി എന്നീ സ്വവര്‍ഗ ദമ്പതികളെ അവഹേളിക്കുകയും ചെയ്തു.
ഈ സ്വവര്‍ഗാനുരാഗികള്‍. പക്ഷെ തങ്ങളുടെ അവകാശങ്ങള്‍ക്കായി ധീരമായി പോരാടി നീതി പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ നിലവില്‍ വന്ന തുല്യത നിയമ പ്രകാരം ഇവര്‍ക്ക് 3600 പൌണ്ടും നഷ്ട്ടപരിഹാരമായി ലഭിക്കും. ലിംഗഭേദത്തിന്റെ പേരില്‍ ഇവരെ തരാം തിരിച്ചു കാണുന്നതെ കുറ്റകരമാണെന്ന് ജഡ്ജ് പറഞ്ഞു.
സൌകര്യങ്ങള്‍ പ്രധാനം ചെയ്യുന്നതിനിടയില്‍ മതത്തിനോ വിശ്വാസങ്ങള്‍ എന്നിവ ഒഴിവാക്കണം എന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ജനുവരിയിലാണ് ഹോട്ടല്‍ ഉടമകളുടെ നടപടിയെ കോടതി ചോദ്യം ചെയ്തത്. എല്ലാവര്‍ക്കുമുള്ള അവകാശങ്ങള്‍ എന്ന പോലെ ഈ ദമ്പതികള്‍ക്കും അവകാശങ്ങള്‍ ഉണ്ട്. അത് ചോദ്യം ചെയ്യപ്പെടാന്‍ ഇടയാകരുത്. ഷിമോര്‍വാവ് എന്ന ക്രിസ്ത്യന്‍ ഗസ്റ്റ്ഹൗസില്‍ ഒരു മുറിയില്‍ താങ്ങാന്‍ അനുവദിക്കാതിരുന്ന അധികൃതരുടെ നടപടിയെ ബ്രിസ്റ്റള്‍ കോടതി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ലണ്ടന്‍ കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയും ചെയ്തു. ഈ അപ്പീല്‍ ആണ് ഇപ്പോള്‍ തള്ളിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല