1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2012

വീട് വാടകയ്ക്ക് എടുക്കുന്ന ഒരാള്‍ വാങ്ങുന്നവരേക്കാള്‍ 194,000 പൗണ്ട് അധികം നല്‍കേണ്ടി വരുന്നുവെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വീട് വാടകയ്ക്ക് എടുക്കുന്ന ഒരാള്‍ അന്‍പത് വര്‍ഷത്തിനിടയക്ക് ശരാശരി 623,000 പൗണ്ട് വാടകയായി നല്‍കുന്നുണ്ട്. എന്നാല്‍ വീട് വാങ്ങാനായി ഭവനവായ്പ എടുക്കുന്ന ഒരാള്‍ക്ക് വായ്പാ തിരിച്ചടവും വീടിന്റെ മെയ്ന്റനന്‍സ് തുകയും അടക്കം 429,000 പൗണ്ട് മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടി വരുന്നത്. ഒപ്പം ഭവന വായ്പ തിരിച്ചടച്ചുകഴിഞ്ഞാല്‍ ശരാശരി 595,000 പൗണ്ട് വിലമതിക്കുന്ന ഒരാസ്തി നിങ്ങളുടെ പേരില്‍ ഉണ്ടാവുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ബാര്‍ക്ലേസ് ആണ് ബ്രിട്ടനിലെ വീടുകളുടെ വിലയും വാടകനിരക്കും തമ്മില്‍ താരതമ്യം ചെയ്ത് പഠനം നടത്തിയത്. എന്നാല്‍ വീട് വാങ്ങാന്‍ തീരുമാനിച്ചലരെ സംബന്ധിച്ച് മറ്റൊരു പ്രതിസന്ധി കാത്തിരിക്കുന്നത് ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വീടുകളെ വിലയാണ്.

സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍…
ഒരു വീട് വാങ്ങുക എന്നത് പണച്ചെലവുളള കാര്യമാണ്. സ്റ്റാമ്പ് ഡ്യൂട്ടി, വക്കീല്‍ ഫീസ് അങ്ങനെ സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ് ചെലവുകള്‍. ഭവനവായ്പയുടെ മാസതിരിച്ചടവ് തുക വാടക നല്‍കുന്നതിനേക്കാള്‍ കൂടുതലാണ് താനും. എന്നാല്‍ മൊത്തത്തിലുളള കണക്ക് നോക്കുമ്പോള്‍ പണപ്പെരുപ്പത്തിന് അനുസരിച്ച് വാടക കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ വീടിന്റെ ഉടമസ്ഥര്‍ക്കാകട്ടെ പണപ്പെരുപ്പത്തിന് അനുസരിച്ച് ഭവന വായ്പയുടെ തിരിച്ചടവ് കുറയുന്നതായി കാണാം.
ഭവന വായ്പ അടച്ച് തീര്‍ന്നു കഴിയുമ്പോള്‍ അപ്പോഴത്തെ വിപണിവില ലഭിക്കുന്ന ഒരു പ്രോപ്പര്‍ട്ടി നമ്മുടെ സ്വന്തമാകുന്നു. എന്നാല്‍ വാടകക്കാരന്‍ ഭുഉടമയുടെ കാരുണ്യത്തിന് വേണ്ടി കാത്ത് നില്‍ക്കേണ്ടി വരുന്നു. മാത്രമല്ല മാര്‍ക്കറ്റിന്റെ ട്രന്റ് അനുസരിച്ച് വാടക ഉയരാം.
ലണ്ടനിലെ ജനത നേരിടുന്ന വലിയ പ്രശ്‌നമാണ് വാടകയിലുളള വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ലണ്ടനിലെ ഒരു ശരാശരി വീടിന്റെ വാടകയില്‍ 4.5% ഉയര്‍ച്ചയാണ് ഉണ്ടായിട്ടുളളത്.

പ്രാദേശിക വ്യതിയാനങ്ങള്‍
നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തിന് അനുസരിച്ച് വാടകയ്ക്കും ഭവന വായ്പയുടെ തിരിച്ചടവിനും തമ്മിലുളള വ്യത്യാസം കൂടുകയോ കുറയുകയോ ചെയ്യാം. വീട് വാങ്ങുന്നതില്‍ ഏറ്റവും കൂടുതല്‍ ലാഭം ലഭിക്കുന്നത് ലണ്ടനില്‍ താമസിക്കുന്നവര്‍ക്കാണ്. കാരണം ലണ്ടനിലെ ഉയര്‍ന്ന വാടക നിരക്ക് തന്നെ. ലണ്ടനില്‍ സ്വന്തമായി വീട് വാങ്ങുന്നവര്‍ക്ക് ജീവിതകാലം മുഴുവന്‍ ചുരുങ്ങിയത് 396,049 പൗണ്ട് ലാഭിക്കാവുന്നതാണ്. എന്നാല്‍ സൗത്ത് വെസ്റ്റില്‍ താമസിക്കുന്നവര്‍ക്ക് വാടകയിനത്തില്‍ ലാഭിക്കാവുന്നത് വെറും 33,863 പൗണ്ടാണ്. സൗത്ത് വെസ്്റ്റില്‍ വീടുവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വാടക നിരക്ക് വളരെ കുറവാണന്നതാണ് ഇതിന് കാരണം.

വില്പ്പന
ബാര്‍ക്ലേസിന്റെ പഠനത്തില്‍ ഫാമിലി അഫോര്‍ഡബിലിറ്റി പ്ലാനിന്റെ വിജയസാധ്യതയെകുറിച്ചും പഠനം നടന്നിരുന്നു. ഇതനുസരിച്ച് കുടുംബാംഗങ്ങള്‍ക്ക് തുല്യമായ ബാധ്യതയില്‍ ഭവനവായ്പ എടുക്കാവുന്നതാണ്. വായ്പയുടെ ബാധ്യത രണ്ടോ മൂന്നോ ആളുകള്‍ക്ക് തുല്യമായി വീതിക്കാം. എന്നാല്‍ ഇവരെല്ലാവരും വീടിന്റെ ഉടമസ്ഥതയില്‍ പങ്കാളികളാകണം എന്നില്ല. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ ഇത്തരത്തില്‍ വായ്പയില്‍ പങ്കാളികളാക്കാം. ഇതു മൂലം നിങ്ങളുടെ തിരിച്ചടവ് വന്‍ ബാധ്യതയാകുന്നില്ല. ഭാവിയില്‍ നി്ങ്ങള്‍ക്ക് തിരിച്ചടയ്ക്കാനുളള സാമ്പത്തിക സ്ഥിതി ഉണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ ബാധ്യത ഒഴിവാക്കാവുന്നതാണ്.

മറ്റ് ഡീലുകള്‍
ലോയ്ഡ്‌സ് ടിഎസ്ബി ലെന്‍ഡ് എ ഹാന്‍ഡ് മോര്‍ട്ട്‌ഗേജ്‌സ് പ്ലാന്‍ നിങ്ങള്‍ വായ്പ എടുക്കുന്ന പണത്തിന് ഒരു ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലെ പ്രവര്‍ത്തിക്കും. ഇത് അനുസരിച്ച് നിങ്ങള്‍ വീടിന്റെ വിലയുടെ അഞ്ച് ശതമാനം ഡെപ്പോസിറ്റ് ചെയ്താല്‍ ബാക്കി 20 ശതമാനം നിങ്ങളുടെ സഹായി സേവിംഗ്‌സ് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുന്നു. ഈ പണത്തിന് നിങ്ങള്‍ക്ക് പലിശ ലഭിക്കുകയും അത് ഉപയോഗിച്ച് വായ്പയുടെ നല്ലൊരു പങ്ക് അടച്ചുതീര്‍ക്കാവുന്നതാണ്. ഇനി ഇത്തരത്തില്‍ ഒരു ഗ്യാരന്റിയറെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാതാപിതാക്കളോട് അഭിപ്രായം ചോദിക്കാവുന്നതാണ്. അല്ലെങ്കില്‍ മറ്റ് വഴികള്‍ തേടാവുന്നതാണ്.
ഉദാഹരണത്തിന് നേഷന്‍വൈഡ്‌സ് സേവ് ടു ബൈ അക്കൗണ്ടില്‍ അംഗത്വം എടുത്താല്‍ നിങ്ങള്‍ ആദ്യത്തെ ആറ് മാസം മിനിമം അന്‍പത് പൗണ്ട് വീതം അടക്കുക. തുടര്‍ന്ന് 5% ഡെപ്പോസിറ്റ് ആവശ്യമുളള വായ്പക്ക് അപേക്ഷിക്കാവുന്നതാണ്. നിങ്ങള്‍ വായ്പ അടച്ചുതീര്‍ത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 1000 പൗണ്ട് കാഷ്ബാക്ക് ഓഫറോ അല്ലെങ്കില്‍ ചുരുങ്ങിയത് 10,000 പൗണ്ട് സമ്പാദ്യമോ ലഭിക്കും. അല്ലെങ്കില്‍ ചെറിയ ഡെപ്പോസിറ്റ് ആവശ്യമുളള പദ്ധതികള്‍ക്കായി നോക്കാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.