ബ്രിട്ടീഷ് സര്‍ക്കാര്‍ വരുമാനം കുറഞ്ഞ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന ഹൗസ്‌ഹോള്‍ഡ് ബെനഫിറ്റിന്റെ പരിതി കുറയ്ക്കാന്‍ തീരുമാനിച്ചതോടെ ആയിരകണക്കിന് ആളുകള്‍ ദാരിദ്യത്തിലേക്ക് ആണ്ടുവീഴും. പുതുതായി അധികാരമേറ്റ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ കര്‍മ്മ പദ്ധതികളെ വിശദീകരിക്കുന്നതിനായി ബ്രിട്ടീഷ് രാജ്ഞി നടത്തിയ ക്വീന്‍സ് സ്പീച്ചില്‍ ഹൗസ്‌ഹോള്‍ഡ് ബെനഫിറ്റ് ക്യാപ്പ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രതിവര്‍ഷം 26,000 പൗണ്ട് എന്നത് 23,000 പൗണ്ടായാണ് കുറച്ചിരിക്കുന്നത്. ഇനി പ്രതിവര്‍ഷം 23,000 പൗണ്ടിന് താഴെ വരുമാനമുള്ളവര്‍ക്ക് മാത്രമെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകുകയുള്ളു. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന എംപ്ലോയ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ ബെനഫിറ്റ്‌സ് ബില്ലില്‍ ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമൂഹത്തില്‍ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരെ മാത്രം സാമ്പത്തികമായി പിന്തുണച്ചാല്‍ മതിയെന്നുള്ള സര്‍ക്കാരിന്റെ നയത്തില്‍നിന്നാണ് ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞിരിക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ നിരവധി ആളുകളുടെ ബജറ്റ് ക്രമത്തെ താളംതെറ്റിക്കുന്ന തീരുമാനമാണിത്. യുകെയിലെ നികുതി ദായകരായ ആളുകളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
നിലവിലെ ദാരിദ്ര്യ രേഖ എടുത്താല്‍ 50,000 ത്തോളം കുടുംബങ്ങള്‍ ഇതിന് താഴെ വരുന്നവരാണ്. സര്‍ക്കാരിന്റെ പുതിയ ദാരിദ്ര്യ രേഖ നിലവില്‍ വരുമ്പോള്‍ നിലവിലുള്ള ആളുകള്‍ക്കൊപ്പം 40,000 പേര്‍ കൂടി ചേര്‍ക്കപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല