1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2012

ലോകാവാസനം സംഭവിച്ചാല്‍ എങ്ങിനെയിരിക്കും എന്നതിനെക്കുറിച്ച് ഒരു ചിത്രകാരന്‍റെ ഭാവനയാണ് മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം. എന്നാല്‍ ഈ ഭാവന താമസിയാതെ യാഥാര്‍ത്യം ആയെക്കുമെന്നാണ് ഏറ്റവും പുതിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കെട്ടിടം തെംസ് നദിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് എന്നാണു റിപ്പോര്‍ട്ടുകള്‍. ഈ കെട്ടിടത്തിന്റെ അടിഭാഗത്ത്‌ ഒരുക്കിയ പാര്‍ക്കിംഗ് സൌകര്യമാണ് കെട്ടിടത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയതും സ്ഥാനചലനം ഉണ്ടാക്കുന്നതും. ലോകപ്രശസ്തമായ ബിഗ്ബെന്‍സ്‌ ബെല്‍ ടവര്‍ പതിനെട്ട് ഇഞ്ചോളം ചരിഞ്ഞിട്ടുണ്ട്.

പലരും ഈ കെട്ടിടം തേംസ് നദിയിലേക്ക് മുങ്ങിപ്പോകുവാനുള്ള സാധ്യത കാണുന്നു. ഹൌസ് ഓഫ് കോമണ്‍ കമ്മീഷന്‍ ആണ് ഈ കെട്ടിടത്തിന്റെ ചുമതലക്കാര്‍ . ഇവര്‍ ഈ പ്രശ്നം പരിഹരിക്കുവാനായി ഒരു പ്രത്യേക കൂടികാഴ്ച്ചക്കായി ശ്രമിക്കുന്നുണ്ട്. മോക്ക്‌-ഗോത്തിക് ബില്‍ഡിങ്ങിന്റെ അഴിച്ചു പണിയും ഇവരുടെ ലിസ്റ്റില്‍ ഉണ്ട്. ഏറ്റവും നല്ല ഒപ്ഷന്‍ ഈ കെട്ടിടം വില്‍ക്കുന്നതും മറ്റു ഓഫീസികളിലേക്ക് മാറുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പക്ഷെ ഇത്രയും പ്രധാനപെട്ട ഇടതു നിന്നും ഓഫീസ്‌ മാറുന്നതിനു പല രാഷ്ട്രീയപ്രവര്‍ത്തകരും വിസമ്മതിക്കുകയാണ്. പാര്‍ലമെന്റ്‌ ഹൌസ് നിലനിര്‍ത്തി അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കമിറ്റി തീരുമാനിക്കുകയും അതിനായി മറ്റു ആളുകളെ കാണുകയും ചെയ്തിട്ടുണ്ട് എന്ന് അധികൃതര്‍ വെളിപ്പെടുത്തി. കഴിഞ്ഞ പല വര്‍ഷങ്ങളായി ഈ പ്രശങ്ങള്‍ പരിഹരിക്കുന്നതിനായി പാര്‍ലമെന്റ്റ് ഒഴിഞ്ഞു കൊടുക്കുവാന്‍ തീരുമാനം ഉണ്ടായില്ല. എന്നാല്‍ ഈ പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് എം.പി.മാരുടെ ആവശ്യം.കാരണം എന്തെങ്കിലും സംഭവിച്ചാല്‍ പരലോകം പൂകുന്നതില്‍ ഭൂരിപക്ഷവും എം പി മാര്‍ ആയിരിക്കും !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.