ഫേസ്ബുക്ക് നല്ലൊരു മീഡിയ ആണ്. ലോകത്തിലെ പല രാജ്യങ്ങളില്‍ ഉള്ളവരെ കണ്ടുമുട്ടിക്കാനും സൌഹൃദത്തിലാകാനും സഹായിക്കുന്ന ഒരു മാധ്യമമാണ്. കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനും അറിയാനുമെല്ലാം ഉപയോഗിക്കാം. എന്നാല്‍ ഫേസ്ബുക്ക് കാരണം ജോലി പോകുകയെന്ന് വെച്ചാല്‍ എന്തുചെയ്യും. കാര്യങ്ങളുടെ പോക്ക് അങ്ങനെയൊക്കെയാണ്. ഇപ്പോള്‍ ഒരാള്‍ ജോലിക്ക് ചെന്നാലുടന്‍ കമ്പനി മേധാവികള്‍ നോക്കുന്നത് ഇന്റര്‍വ്യൂവിന് വന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈലാണ്. ഫേസുബുക്ക് പ്രൊഫൈലില്‍ നോക്കിയാണ് കമ്പനി മേധാവികള്‍ ഇപ്പോ ആളെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഫേസ്ബുക്കില്‍ നിങ്ങള്‍ നല്ല മര്യാദക്കാരനായ ഒരാളല്ലെങ്കില്‍ നിങ്ങള്‍ക്ക് ജോലി കിട്ടില്ല എന്നുസാരം.
ബ്രിട്ടണിലെ പല കമ്പനികളിലെയും ബോസുമാര്‍ ഇന്റര്‍വ്യൂവിന് വരുന്ന പലരുടെയും പ്രൊഫൈല്‍ നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇനിമുതല്‍ പ്രൊഫൈലില്‍ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. കമ്പനികളിലെ ബോസുമാരില്‍ അഞ്ചിലൊരാളും ഇത്തരത്തില്‍ ബയോഡേറ്റകള്‍ തള്ളിക്കളയുന്നുണ്ടെന്നാണ് അറിയുന്നത്. പ്രധാനമായും ഐടി മേഖലയിലെ ജോലികളാണ് ഇങ്ങനെ കൂടുതലായും നഷ്ടപ്പെടുന്നത്. ഐടി മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍ മീഡിയായില്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ജോലി കിട്ടാന്‍ പ്രയാസമാകുന്നുവെന്നാണ് വ്യക്തമാകുന്നത്. ഈ വര്‍ഷം കമ്പനികളില്‍ ജോലിക്ക് ശ്രമിക്കുന്ന നാല്പത് ശതമാനം പേര്‍ക്കെങ്കിലും ഫേസ്ബുക്ക് വിനയാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഇതൊക്കെ ജോലി കിട്ടാനുള്ള ബുദ്ധിമുട്ടുകളാണെങ്കില്‍ ജോലി പോകുന്നതിന്റെ കണക്കും വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടര്‍ സൂചിപ്പിക്കുന്നത്. കൈയ്യില്‍ ബിയര്‍ ഗ്ലാസുമായി ഇരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആഷ്ലി പെയ്ന് എന്ന ടീച്ചര്‍ക്ക് ജോലി രാജിവെയ്ക്കേണ്ടിവന്നു. മദ്യപാനത്തെ പിന്തുണയ്ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ആഷ്ലിയോട് രാജിവെയ്ക്കാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. അതുപോലെ തന്നെ പലര്‍ക്കും ജോലി പോകുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല