ഇന്‍ഷുറന്‍സ് തട്ടിപ്പ് 2011ല്‍ 1.6 ബില്ല്യന്‍ വരെ വന്നിട്ടുണ്ട്. രണ്ടു തരത്തിലാണ് മിക്കവാറും ഇന്‍ഷുറന്‍സ് തട്ടിപ്പ് നടക്കുന്നത്. ഒന്ന് വ്യാജമായ ഇന്‍ഷുറന്‍സ് മറ്റൊന്ന് ഹൈറിസ്ക് പ്രീമിയം റേഷ്യോ എന്നിവയാണവ. ഇവയെല്ലാം കണ്ടെത്തുന്നതിനായി പ്രധാനമായും നാല് വഴികളാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വീകരിക്കുന്നത്.
വിസില്‍ ബ്ലോവേര്സ്
ഇന്‍ഷുറന്‍സ് തട്ടിപ്പ് മൂലം ഓരോ വര്‍ഷവും ഓരോ പോളിസിക്കും നാല്പതു പൌണ്ട് വീതം അധികം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. തേര്‍ഡ് പാര്‍ട്ടിയില്‍ നിന്നുമാണ് മിക്കവാറും തട്ടിപ്പുകള്‍ ഉണ്ടാകാറുള്ളത്. ഈ തേര്‍ഡ് പാട്ടികളില്‍ നിന്നുമുള്ള തട്ടിപ്പിനെതിരെ പരാതിപ്പെടാന്‍ വിസില്‍ ബ്ലോവേര്സ് ഉപയോഗിക്കുന്നു. ഇത് പോലുള്ള അജ്ഞാതരുടെ ഫോണ്‍വിളികള്‍ കൈകാര്യം ചെയ്യുന്നതിനായി മാത്രം മിക്ക കമ്പനികളും ഒരു യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
വിശകലനം
കൃത്യമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് ഏകദേശം മനസിലാക്കുവാന്‍ സാധിക്കും. ഇന്‍ഷുറന്‍സ് തുകയുടെ വലിപ്പം,അടവിന്റെ എണ്ണം എന്നിവയെല്ലാം മിക്ക തട്ടിപ്പുകള്‍ക്കും സമമായിരിക്കും. അധികം പണം ചിലവിടാതെ ഇന്‍ഷുറന്‍സ് നേടുക എന്നതായിരിക്കുമല്ലോ ഏവരുടെയും ലക്‌ഷ്യം.
നഷ്ടപരിഹാര ഹിസ്റ്ററി
മിക്ക നഷ്ടപരിഹാര ചരിത്രവും പരിശോധിച്ചാല്‍ തട്ടിപ്പ് മനസിലാകും. ഉദാഹരണത്തിന് ഒരു വര്ഷം മൂന്നു ഭവന ഭേദനത്തിന്റെ പേരില്‍ ഒരാള്‍ ഇന്‍ഷുറന്‍സ് തുക നേടുന്നത് തട്ടിപ്പ് ആകുന്നതിനു സാധ്യത വളരെ കൂടുതലാണ്.
മേല്‍നോട്ടം
ആരോഗ്യം,വൈകല്യം എന്നീ സ്വകാര്യ ഇന്‍ഷുറന്‍സുകളില്‍ ഉപഭോക്താക്കളെ നിരീക്ഷിക്കുവാനുള്ള അധികാരം ഇന്‍ഷുറന്‍സ് കമ്പനിക്കുണ്ട്. ഇതിന്റെ അന്വേഷണത്തിനായി അവരെ ചോദ്യം ചെയ്യുകയും ചെയ്യാവുന്നതാണ്. തെറ്റായ രീതിയിലുള്ള ഏതു പ്രതികരണവും ഇന്‍ഷുറന്‍സ് തുക നല്‍കുന്നതില്‍ നിന്നും ഉപഭോക്താവിനെ വിലക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല