1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2012

രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ഈ പാദത്തിലെ ബ്രിട്ടന്റെ ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടനില്‍ നാല് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ച അവസരത്തിലാണ് അഭ്യന്തര ഉത്പാദനത്തില്‍ ഇടിവുണ്ടാകുന്നത്. ചൊവ്വാഴ്ച കൂടി അവധി നല്‍കിയതാണ് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നത്. ചെറുകിട കമ്പനികളെല്ലാം കുറച്ച് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദത്തിലാകും ആഭ്യന്തര ഉത്പാദനത്തില്‍ കുറവ് ഉണ്ടാവുകയെന്ന് സാമ്പത്തിക വിദഗ്ദ്ധനായ ഹവാര്‍ഡ് ആര്‍ച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഒളിമ്പിക്‌സ് വരുന്നത് മൂലവും ജിഡിപിയില്‍ കുറവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോ പ്രതിസന്ധിയും ഡയമണ്ട് ജൂബിലി ആഘോഷങ്ങളും ചേര്‍ന്ന് ജിഡിപിയില്‍ കനത്ത ഇടിവുണ്ടാക്കുമെന്ന് ഹാന്‍ഡേഴ്‌സണ്‍ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സിലെ സാമ്പത്തിക വിദഗ്ദ്ധന്‍ സൈമണ്‍ വാര്‍ഡ് പറഞ്ഞു. എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ ജൂബിലി ആഘോഷങ്ങള്‍ പ്രത്യാഘാതങ്ങള്‍ ഒന്നും സൃഷ്ടിക്കില്ലന്ന പക്ഷക്കാരാണ് ആഡംസ്മിത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ റിസര്‍ച്ച് ഹെഡ് സാം ബോമാന്‍. ഒരു നീണ്ട അവധി കമ്പനകള്‍ക്ക് കുറച്ച് സാമ്പത്തികലാഭം നേടികൊടുക്കും ഒപ്പം ആഘോഷങ്ങള്‍ കഴിഞ്ഞെത്തുന്നത് തൊഴിലാളികളുടെ ഉത്പാദന ക്ഷമത കൂട്ടും. ഒപ്പം ആഘോഷങ്ങള്‍ക്കായി ഓരോ കുടുംബവും 100 പൗണ്ടെങ്കിലും അധികമായി ചെലവഴിക്കും എന്നാണ് കരുതുന്നത്.

എന്നാല്‍ തുടര്‍ച്ചയായി വരുന്ന ആഘോഷങ്ങള്‍ ബ്രിട്ടന്റെ റീട്ടെയ്ല്‍ വ്യാപാര രംഗത്ത് ഉണര്‍വ്വുണ്ടാക്കിയിട്ടുണ്ട്. റീട്ടെയ്ല്‍ വ്യാപാര രംഗത്ത് എഴുപത്തിയഞ്ച് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 364 മൈല്‍ നീളം വരുന്ന തുണിത്തരങ്ങളും 146,000 പതാകകളുമാണ് സെയ്ന്‍സ്‌ബെറി സൂപ്പര്‍മാര്‍ക്കറ്റ് ഈ വീക്കെന്‍ഡില്‍ വിറ്റഴിച്ചത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഓരോ 44 സെക്കന്‍ഡിലും ഒരു ടിവി വീതം വിറ്റു പോകുന്നതായി ഡിക്‌സണ്‍സ് കമ്പനി അവകാശപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.