1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2011

സ്വന്തമായി ഒരു കാറുള്ളവന്റെ വിഷമം ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല. ഒരു കാറ് വാങ്ങിയാല്‍ പ്രശ്നമെല്ലാം തീരുമെന്നാണ് ഭൂരിപക്ഷം പേരും വിചാരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് കാറ് വാങ്ങിയാല്‍ അടുത്തനിമിഷം മുതല്‍ എല്ലാവര്‍ക്കും മനസിലാകും. ബ്രിട്ടണിലും മറ്റും എത്തുന്ന ഇടത്തരക്കാരായ കുടിയേറ്റക്കാര്‍ ആദ്യം വാങ്ങുന്നത് കാറായിരിക്കും. കാരണം ജോലി സ്ഥലത്തിന് അടുത്തുതന്നെ താമസിക്കാന്‍ സ്ഥലംകിട്ടുക വല്യ ബുദ്ധിമുട്ടായതുകൊണ്ട് മിക്കവാറും കുടിയേറ്റക്കാരും കൊള്ളാവുന്ന ജോലി കിട്ടിയാലുടന്‍ ഒരു കാറ് സ്വന്തമായി വാങ്ങാറാണ് പതിവ്.

ഈ പതിവ് പലപ്പോഴും മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കികൊടുക്കുന്നത്. എന്നാലും ടാക്സി പിടിച്ച് ജോലിക്ക് പോകുന്നതിനെക്കാള്‍ നല്ലത് സ്വന്തമായി വാങ്ങിയ കാറില്‍ തന്നെയാണെന്നാണ് കുടിയേറ്റക്കാര്‍ മിക്കവാറും പറയുന്നത്. എന്നാല്‍ സ്വന്തമായി വാങ്ങിയ കാര്‍ എങ്ങനെ സൂക്ഷിച്ച് ഉപയോഗിക്കാമെന്നതാണ് പ്രശ്നം. ഉദാഹരണത്തിന് ഏറെ ചെലവേറിയ ഇന്‍ഷുറന്‍സ് പോലുള്ള കാര്യങ്ങളില്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാന്‍ സാധിക്കുമെന്ന കാര്യമാണ് ഇവിടെ പറയുന്നത്.

ഓരോ വര്‍ഷം കഴിയുന്തോറും കാറിന്റെ പ്രീമിയത്തിന്റെ കാര്യത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ചില കുറുക്കുവഴികള്‍ ഉപയോഗിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പോക്കാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലതന്നെ. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. രണ്ട് വര്‍ഷംമുമ്പ് മുതല്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് കാര്‍ പ്രീമിയത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. താഴെ പറയുന്ന കാര്യങ്ങളില്‍ ചിലത് ചെയ്താല്‍ നിങ്ങള്‍ക്ക് വര്‍ഷത്തില്‍ നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കും.

ബ്രിട്ടണിലെ നാലിലൊരു ഡ്രൈവര്‍മാരും ഇന്‍ഷുറന്‍സ് തുക ഓട്ടോമറ്റിക്ക് ആയിട്ട് അടക്കുന്നവരാണ്. അതായത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ കാലാവതി കഴിഞ്ഞാലുടന്‍ ബാങ്ക് അക്കൗണ്ടില്‍നിന്നോ സാലറി അക്കൗണ്ടില്‍നിന്നോ അത് ഓട്ടോമാറ്റിക് ആയി പുതുക്കി അടഞ്ഞുപോയ്ക്കോളും. എന്നാല്‍ നിങ്ങള്‍ ഓരോ വര്‍ഷവും പുതിയ പോളിസി സേര്‍ച്ച്‌ ചെയ്യാന്‍ തീരുമാനിച്ചാല്‍ വര്‍ഷത്തില്‍ 348 പൗണ്ടാണ് നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുന്നതാണ്.

നിങ്ങളുടെ ജോലി എന്താണെന്ന് നോക്കിയശേഷം മാത്രം കാര്‍ ഇന്‍ഷുറന്‍സ് വാങ്ങുക.നിങ്ങളുടെ ജോലിക്ക് അനുസരിച്ച് മാസത്തില്‍ അടയ്ക്കേണ്ടിവരുന്ന തുകയില്‍ കാര്യമായ വ്യത്യാസം ഉണ്ടാകും. നിങ്ങള്‍ നഴ്സ് ആണെന്ന് പറഞ്ഞാലും കെയറര്‍ ആണെന്ന് പറഞ്ഞാലും ലഭിക്കുന്നത് രണ്ടു രീതിയിലുള്ള പ്രീമിയം ആണെന്നറിയുക.

വിശ്വാസിക്കാന്‍ പ്രയാസമായിരിക്കും. എന്നാലും പറയാം. ഒരു നല്ല ഡ്രൈവറെക്കൂടി പോളിസിയില്‍ വെയ്ക്കുന്നതാണ് എപ്പോഴും നല്ലത്. ഒരുവിധത്തിലുള്ള പരാതികളും കേള്‍പ്പിക്കാത്ത ഒരു ഡ്രൈവര്‍ നിങ്ങളുടെ കാറോടിക്കാന്‍ ഉണ്ടെന്ന് പോളിസിയില്‍ ചേര്‍ക്കാന്‍ സാധിച്ചാല്‍ പ്രീമിയം കുറയും.

ഓരോ മാസവും പ്രീമിയം അടക്കുന്നതിനെക്കാള്‍ നല്ലത് വര്‍ഷത്തില്‍ അടയ്ക്കുന്നതാണ്. ഓരോ മാസവും അടയ്ക്കാന്‍ നോക്കിയാല്‍ വര്‍ഷത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ ഏതാണ്ട് ഇരുപതു ശതമാനത്തോളം പലിശ കൊടുക്കേണ്ടി വരുമെന്നറിയുക.

നിങ്ങള്‍ ഓടിക്കാന്‍ ഉദ്ദേശിക്കുന്ന യഥാര്‍ത്ഥ മൈലേജ് പോളിസിയില്‍ വെയ്ക്കുക.കൂടുതല്‍ വച്ചാല്‍ പ്രീമിയവും കൂടും

ഗാരേജ് സ്വന്തമായുണ്ടെങ്കില്‍ കാര്‍ രാത്രിയില്‍ അവിടെ സൂക്ഷിക്കുന്നതായി പോളിസിയില്‍ രേഖപ്പെടുത്തുക.നിങ്ങളുടെ പ്രീമിയം കുറയും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.