പ്രായമായവര്‍ക്ക് തെറ്റായ സേവനം നല്‍കിയ എച്ച്എസ്ബിസി ബാങ്കിന് 10.5 മില്യണ്‍ പൗണ്ട് പിഴയിട്ടു. 2005നും 2010നും ഇടയിലുള്ള ഒരു ബോണ്ടില്‍ പണം നിക്ഷേപിക്കന്‍ 2,485 പ്രായമായ നിക്ഷേപകര്‍ക്ക് തെറ്റായ നിര്‍ദ്ദേശം നല്‍കിയതിന്റെ നഷ്ടപരിഹാരമായിട്ടാണ് ഇത്രയും തുക പിഴയായി നല്‍കാന്‍ സാമ്പത്തിക സേവന വകുപ്പ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയത്. ഇത്രയും പേര്‍ക്ക് ഒന്നിച്ച് അനുവദിച്ചിരിക്കുന്ന ഏറ്റവും വലിയ പിഴത്തുകയാണിത്.
പ്രായമുള്ളവരുടെ ആയൂര്‍ദൈര്‍ഘ്യത്തെ പരിഗണിക്കാതെയുള്ള നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കാനാണ് ബാങ്കുകള്‍ ഉപദേശം നല്‍കിയത്. ഇത് വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. അതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ദേശീയ സാമ്പത്തിക സേവന വകുപ്പ് തീരുമാനിച്ചത്. ബോണ്ടുകളില്‍ പണം നിക്ഷേപിക്കാനുള്ള ഉപദേശം നല്‍കിയ സമയത്ത് പ്രായം പരിഗണിച്ചില്ല എന്നതാണ് വ്യാപകമായി ഉയര്‍ന്നുവന്ന പരാതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല