യുവ കോണ്ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എം.എല്‍.എ യുടെ മനസമ്മതം ഇന്നലെ തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്.ഗുരുവായൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്റെയും ജാന്‍സിയുടെയും മകള്‍ അന്ന ലിന്‍ഡയാണ് പ്രതിശ്രുത വധു. ഐ ടി പ്രൊഫഷണലും ടി വി അവതാരകയുമാണ് അന്ന.
കേന്ദ്രമന്ത്രി കെ.വി. തോമസ്, പി.സി. ചാക്കോ എം.പി, വി.എം. സുധീരന്‍ തുടങ്ങിയവരുള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല