1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

ഐസ്‌ക്രീം അട്ടിമറി കേസില്‍, കേസ് ഡയറിയും സാക്ഷി മൊഴികളും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. മുദ്രവെച്ച കവറിലാണ് രേഖകള്‍ ഹാജരാക്കിയത്. അടുത്ത മാസം 15 ന് കേസ് ഡയറി അടക്കമുള്ള രേഖകള്‍ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഇടപെടാന്‍ അവകാശമുണ്ടോയെന്ന കാര്യത്തിലും അന്നുതന്നെ കൂടുതല്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടും കേസിലെ മുഴുവന്‍ രേഖകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വി.എസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഭാസ്‌കരന്‍ നായര്‍ കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം അംഗീകരിക്കരുതെന്നാണ് വി.എസിന്റെ ഹര്‍ജിയിലെ ആവശ്യം.

പ്രത്യേക അന്വേഷണ സംഘത്തോട് ഇന്ന് കേസ് ഡയറി സമര്‍പ്പിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. മുഴുവന്‍ സാക്ഷി മൊഴികളും ഹാജരാക്കാനും കോടതി ഉത്തരവിട്ടുണ്ട്. സാക്ഷി മൊഴികള്‍ നിലനിലനില്‍ക്കുന്നില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോട് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.