1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2012

വീട്ടില്‍ ഭക്ഷണം തയ്യാറാക്കി വില്‍പ്പന നടത്തുന്നവരും ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. ഇത്തരക്കാരേയും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായാണിത്. ഇത്തരം സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കത്തു നല്‍കി.

വീടുകളില്‍ തയ്യാറാക്കി നല്‍കുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറെയുണ്ട്. വിലക്കുറവും രുചിയുമാണ് വീടുകളിലെ ഭക്ഷണത്തെ ആളുകള്‍ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കപ്പെടുന്നത് വൃത്തിയുള്ള അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായാണ് ഇവര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്.

കേരളത്തിലെ മുഴുവന്‍ ഭക്ഷണശാലകളേയും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ കീഴില്‍ കൊണ്ടുവരികയെന്നതാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ലക്ഷ്യം. വീടുകളില്‍ പലഹാരങ്ങളും മറ്റും തയ്യാറാക്കി വിതരണം ചെയ്യുന്നവര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ഥി മരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.