ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ തമിഴ് വംശജര്‍ പ്രകടനം നടത്തി. അഞ്ഞൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പൊലീസിന്റെ അനുമതിയില്ലാതെയാണ് പ്രകടനം നടത്തിയത്. മൂന്നാറിലെ ഓട്ടോ-ടാക്‌സി തൊളിലാളികളാണ് കൂടുതലായും ജാഥയിലുണ്ടായിരുന്നത്. പ്രകടനത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ അനുമതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട്ടിലെ രണ്ടു കോണ്‍ഗ്രസ് എംപിമാര്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയെ കണ്ടിരുന്നു. കോണ്‍ഗ്രസ് എംപിമാരായ ജെ.എം.ഹാറൂണും എംബിഎസ് സിത്തലുമാണ് പ്രധാനമന്ത്രിയെ കണ്ടത്. ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്നവരാണെന്ന വാദമാണ് ഇവര്‍ ഇതിനായി ഉന്നയിച്ചിരിക്കുന്നത്.
എം പിമാര്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചു ജനങ്ങളില്‍ ഭീതി പരത്തുന്ന കേരളത്തിന്റെ നടപടി നിര്‍ത്താനാശ്യപ്പെടണമെന്നും കേരളം പടര്‍ത്തുന്ന ഭീതി തള്ളിക്കളയണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല